ഇനി പറയൂ കേരളത്തിലെ ന്യുനപക്ഷ ജനതയാണോ കശ്മീരിലെ മുസ്ലിം ഭൂരിപക്ഷ ജനതയും ഝാര്‍ഖണ്ഡ് എന്ന ശക്തമായ ക്രിസ്ത്യന്‍ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിലാണോ യഥാര്‍ത്ഥ വര്‍ഗീയവാദികള്‍ ഉള്ളത് ? അഭിമാനിക്കുന്നു കശ്മീരിലെയും ഝാര്‍ഖണ്ഡിലേയും ജനതയെ ഓര്‍ത്ത്.
മോദിജിയെ ഒരു കോടതിയും കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയിട്ടില്ല , ഒരു കമ്മീഷനും ഗുജറാത്ത് കലാപത്തിലും അദ്ദേഹം കുറ്റക്കാരന്‍ ആണെന്ന് തെളിയിച്ചിട്ടില്ല. എന്നിട്ടും ഈ കേരളത്തിലെ ചില ജനപ്രതിനിധികള്‍ മാത്രം അദ്ദേഹത്തിന് അമേരിക്കന്‍ വിസ കൊടുക്കാതിരിക്കാന്‍ കൂട്ടഹര്‍ജി നല്കി ? ആരാണ് യഥാര്‍ത്ഥ വര്‍ഗീയവാദികളെന്ന് ജനം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മതാധിപത്യം ആണ് ആഗ്രഹിക്കുന്നത് എന്നതാണ് സത്യം ! കശ്മീരിലും ഝാര്‍ഖണ്ഡിലും കണ്ടത് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ വിജയം ! കശ്മീരില്‍ ആകാമെങ്കില്‍ കേരളത്തിലുമാവാം എന്ന സത്യം ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയട്ടെ ? അതെ വര്ഗീയവാദികളെയല്ല രാഷ്ട്രവാദികളെ ജനം തിരിച്ചറിയുന്നു ! ജനാധിപത്യം ആണ് മതാധിപത്യമല്ല ബി ജെ പിയില്‍ എന്ന സത്യം കേരളവും തിരിച്ചറിയും.
അജയരാജ് കൊടയാറ്റുതറയില്
രാജ്യം കൊള്ളയടിച്ചു മുടിപ്പിച്ചു ഭരിച്ച കോണ്‍ഗ്രസ്സിന്റെ ശവപ്പെട്ടിയുടെ അവസാനത്തെ ആണി കേരളത്തില്‍ നിന്നും അടിക്കുന്നതായിരിക്കും. അതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ഉമ്മന്‍ചാണ്ടി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.
ഉപേഷ് ജീന പെരുവള്ളൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: