കണമല: വര്‍ഷങ്ങളായുള്ള ജനകീയ കാത്തിരിപ്പിനൊടുവില്‍ കണമലയില്‍ നിര്‍മ്മിച്ച പുതിയ പാലം മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് തുറന്നു കൊടുത്തു. ഏഴ് കോടി 60 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പാലത്തിന് 98മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമാണുള്ളത്. പാലത്തിന്റെ അപ്രോച്ച്റോഡിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ കണമലയില്‍ ഈ സീസണില്‍ വണ്‍വേ സംവിധാനമായിരിക്കുമെന്നും ചടങ്ങില്‍ പങ്കെടുക്കവേ ചീഫ്വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞു. പമ്പയ്ക്ക് പോകുന്ന തീര്‍ത്ഥാടകര്‍ പഴയ കോസ്വേയിലൂടെയും തിരിച്ചുവരുന്നവര്‍ പുതിയ പാലത്തിലൂടെയും പോകണമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള നിവേദനം സംസ്ഥാന മന്ത്രിസഭ പ്രധാനമന്ത്രിക് നല്‍കിയിട്ടുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷതവഹിച്ച ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. റാന്നി എംഎല്‍എ രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗം പി.എ സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ സന്തോഷ്, റാന്നി പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, പിഡബ്ല്യൂഡി ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: