കൊച്ചി: ഭാരതീയം സാംസ്കാരികോല്‍സവത്തില്‍ ഇന്നലെ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. സ്കൂള്‍ അവധിയായതോടെ കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബങ്ങളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി ഭാരതീയം വേദി മാറിക്കഴിഞ്ഞു. ഭക്ഷ്യമേളയും പ്രദര്‍ശനവും കാണാനും ആസ്വദിക്കാനും ആയിരങ്ങളാണ് എത്തിയത്.
കഴിഞ്ഞ മൂന്നു ദിവസമായി രണ്ടായിരത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഉദ്ഘാടന ദിവസം പ്രദര്‍ശനം സൗജന്യമായിരുന്നു. മൂവായിരം പേരെ ഉള്‍ക്കൊള്ളാവുന്ന സാംസ്കാരിക പരിപാടിക്കായുള്ള വിശാലമായ പന്തല്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്നലെ ഉഷ ഉതുപ്പിന്റെ സംഗീതവിരുന്ന് ആസ്വദിക്കാന്‍ പന്തല്‍ നിറഞ്ഞുകവിഞ്ഞാണ് ജനങ്ങളെത്തിയത്.
സാംസ്കാരിക സന്ധ്യ ഉഷ ഉതുപ്പ്് ഉദ്ഘാടനം ചെയ്്തു. അന്‍വര്‍ സാദത്ത് എം.എല്‍. എ., ജി.സി.ഡി.എ. ചെയര്മാന് എന്‍.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരതീയത്തില്‍ ഇന്ന് വൈകീട്ട് കേരളത്തിന്റെ തനതുകലകളായ തിരുവാതിര, ഒപ്പന, മാര്‍ഗം കളി എന്നിവ അരങ്ങേറും. വൈകീട്ട് ആറിന് ആരംഭിക്കുന്ന കലാസന്ധ്യയില്‍ തുടര്‍ന്ന് ഒഡീസിയില്‍ നിന്നുള്ള ഗുരു മനോരഞ്ജന്‍ പ്രധാനും സംഘവും അവതരിപ്പിക്കുന്ന ഒഡീസി നൃത്തം. കലാസന്ധ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എ.ഡി.ജി.പി. കെ.പദ്മകുമാര്‍, സാഹിത്യകാരന് കെ.എല്‍.മോഹനവര്‍മ, കലാമണ്ഡലം ലീലാമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: