വൈക്കം: വൈക്കം മഹാദേവക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തരില്‍ നിന്നും വാഹനത്തിന്റെ പാര്‍ക്കിങ് ഫീസില്‍ തട്ടിപ്പ് നടത്തുന്നു. വടക്കേ ഗോപുരനടയ്ക്കുസമീപം ദേവസ്വം വക പാര്‍ക്കിങ് ഗ്രൗണ്ട് ലേലത്തില്‍ പിടിച്ച കരാറുകാരനാണ് തോന്നുംപടി ഫീസ് പിരിക്കുന്നത്. ഓരോ വാഹനത്തിനും നിശ്ചയിച്ചിട്ടുള്ള പാര്‍ക്കിങ് ഫീസ് ഗ്രൗണ്ടിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഇരട്ടിയോളമാണ് തീര്‍ത്ഥാടകരില്‍ നിന്നും ഈടാക്കുന്നത്. അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ മൂന്നിരട്ടിയോളം കൂട്ടി വാങ്ങുന്നു.
കബളിപ്പിക്കപ്പെടുന്നവരില്‍ ഏറെയും അയ്യപ്പഭക്തരാണ്. സ്കൂട്ടര്‍,2, ഓട്ടോ 3, കാര്‍ 10, വാന്‍ 15, ബസ് 25 എന്നിങ്ങനെയാണ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഗ്രൗണ്ടില്‍ എത്തുമ്പോള്‍ തന്നെ കരാറുകാരന് രസീത് നല്കി പണം പിരിക്കും. നിശ്ചിത തുകയേക്കാള്‍ കൂടുതല്‍ നല്കാന് തയ്യാറാകാത്തവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. പലപ്പോഴും അയ്യപ്പഭക്തരും കരാറുകാരനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നുണ്ട്. പോലീസിന്റെ മൗനാനുവാദത്തോടെയാണ് തട്ടിപ്പ് നടത്തുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: