ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ഡി എം കെ നേതാവുമായിരുന്ന തമിഴ് നടന് നെപ്പോളിയന് ബി ജെ പിയിലേക്ക്
. ചെന്നൈയില്‍ ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബി ജെ പി യില്‍ അംഗമായത് .
പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച് ഡി എം കെ പ്രസിഡന്റ് കരുണാനിധിക്കും ജനറല്‍ സെക്രട്ടറി അന്‍പഴകനും നെപ്പോളിയന് കത്തയച്ചിരുന്നു
.കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി തന്നെ പിന്തുണച്ച കരുണാനിധിക്കും , അന്‍പഴകനും , സ്റ്റാലിനും അദ്ദേഹം നന്ദി അറിയിച്ചു.
മറ്റൊരു ചടങ്ങില്‍ വെച്ച് സംഗീത സംവിധായകന് ഗംഗൈ അമരനും നടി ഗായത്രി രഘുറാമും ബിജെപിയില്‍ ചേര്‍ന്നു. അമിത് ഷാ തന്നെയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: