പാലക്കാട്: തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതികളുടെ മൂന്നിലൊന്ന് തുകപോലും ചെലവഴിച്ചില്ല; കോടികള്‍ ലാപ്സായേക്കും. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രമാണ് ശേഷിക്കുന്നത്. ഇക്കാലയളവില്‍ ഇതുവരെ ചെലവഴിച്ച അത്രയും തുക ചെലവഴിച്ചാല്‍ പോലും 60 ശതമാനമേ വരൂ. നവംബര്‍ 30വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ 109 തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിച്ചത് 24.29 ശതമാനമാണ്. ഇതുവരെ അനുവദിച്ചതും കഴിഞ്ഞവര്‍ഷത്തെ നീക്കിയിരിപ്പും കൂട്ടിച്ചേര്‍ത്തുള്ള തുകയുടെ അടിസ്ഥാനത്തിലാണിത്. 60 ശതമാനം തുകയെങ്കിലും ചെലവഴിക്കേണ്ട പരരിധി കഴിയുമ്പോഴാണ് ഈസ്ഥിതി.
സംസ്ഥാനതലത്തില്‍ പഞ്ചായത്തുകള്‍ 24.37 ശതമാനം തുക ചെലവഴിച്ചപ്പോള്‍ ജില്ലയില്‍ ഇത് 19.91 ശതമാനമാണ്. ബജറ്റ് തുകയുമായി നോക്കുമ്പോള്‍ 15.27 ശതമാനം. 237.79 കിട്ടിയപ്പോള്‍ ചെലവാക്കിയത് 47.34 കോടി രൂപ. പഞ്ചായത്തുകളില്‍ പദ്ധതി നടത്തിപ്പില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് നെല്ലിയാമ്പതിയാണ്. ആറുശതമാനം തുകയാണ് നെല്ലിയാമ്പതി ഇതുവരെ ചെലവഴിച്ചത്. വല്ലപ്പുഴ, മണ്ണൂര്‍ ഏഴുശതമാനം വീതവും തൃത്താല, മാത്തൂര്‍ എട്ടുശതമാനം വീതവും തേങ്കുറുശ്ശി ഒമ്പത് ശതമാനവുമാണ് ചെലവഴിച്ചത്. ഏറ്റവുംമുന്നില്‍ നില്‍ക്കുന്നത് 32 ശതമാനം വീതം ചെലവഴിച്ച പുതുപ്പരിയാരവും കാരാകുറുശ്ശിയുമാണ്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ മുന്നില്‍ നില്‍ക്കുന്നത് 67 ശതമാനം ചെലവഴിച്ച ശ്രീകൃഷ്ണപുരമാണ്. ഏറ്റവുംകുറവ് കൊല്ലങ്കോട് ബ്ലോക്കാണ് 23ശതമാനം. കഴിഞ്ഞവര്‍ഷത്തെ നീക്കിയിരിപ്പ് അടക്കം 52.62 കോടി ലഭിച്ചപ്പോള്‍ 22.05 കോടി ചെലവഴിച്ചു 41.9 ശതമാനം. ആകെ ബജറ്റ്തുക പരിഗണിക്കുമ്പോള്‍ 26.91 ശതമാനമേ വരൂ.
നഗരസഭകള്‍ ചെലവഴിച്ചത് 36.97 ശതമാനമാണ്. 30.34 കോടി കിട്ടിയതില്‍ 11.21 കോടി ചെലവാക്കി. ജില്ലാപഞ്ചായത്ത് 20.80 ശതമാനമാണ് ചെലവഴിച്ചത്. 69.98 കോടി കിട്ടിയതില്‍ 16.01 കോടി ചെലവാക്കി. ഈ രീതിയില്‍ സാമ്പത്തികവര്‍ഷം 60 ശതമാനം തുകപോലും ചെലവഴിക്കാനാകില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: