കോട്ടയം: സഹകരണ സംഘങ്ങളിലൂടെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന സുവര് ണ്ണകേരളം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചീഫ് വിപ്പ് പി.സി. ജോര്‍ജ് നീലൂരില്‍ നിര്‍വ്വഹിച്ചു. കര്‍ഷകരെ രക്ഷിക്കാന്‍ സഹകരണസംഘങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കാര്‍ഷിക വികസന പദ്ധതികള്‍ മാകൃകാപരമായി നടപ്പാക്കുന്ന നീലൂര്‍ സര്‍വീസ് സഹകരണ സംഘത്തിനെ അദ്ദേഹം അഭിനന്ദിച്ചു. സഹകരണ സംഘങ്ങള്‍ മാനുഷിക പരിഗണന നല്കി കാര്‍ഷിക വായ്പകള്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നീലൂര്‍ പൂവത്തുങ്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നീലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് വക്കച്ചന് ഉറമ്പുകാട്ട് അധ്യക്ഷത വഹിച്ചു. നീലൂര്‍ സെന്റ് സേവേഴ്സ് ചര്‍ച്ച് വികാരി ഫാ. ജോസഫ് മുത്തനാട്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എന്‍.കെ. വിജയന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, അംഗം സജി മഞ്ഞക്കടമ്പില്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, സര്‍വീസ് സഹകരണബാങ്ക് ഭാരവാഹികള്‍, രാഷ്ട്രീയ-മത സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.എസ്. ജയപ്രകാശ് സ്വാഗതവും നീലൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി വി.യു. ബേബി വളവന്‍കോട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: