എംസി റോഡില്‍ കാനയുടെ സ്ലാബിനു മുകളിലും വാഹനത്തിരക്ക്
കോട്ടയം: എംസി റോഡിലെ കാന നവീകരിച്ച് സ്ലാബിട്ടതോടെ കാല് നടയാത്രക്കാര്‍ക്ക് വഴി നടക്കാന്‍ പോലും പറ്റുന്നില്ലെന്ന് ആക്ഷേപമുയരുന്നു. ടിബി റോഡ് ജങ്ഷന് മുതല്‍ പുളിമൂട് ജങ്ഷന് വരെയുള്ള ഭാഗത്താണ് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. റോഡിന്റെ വീതി കൂട്ടാതെ കാന നവീകരിച്ച് വലിയ സ്ലാബുകള്‍ സ്ഥാപിക്കുകയായിരുന്നു. റോഡിന്റെ നിരത്തില്‍ത്തന്നെ സ്ലാബുകള്‍ വന്നതോടെ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ സ്ലാബിനു മുകളിലൂടെ കടന്നുവരാന്‍ തുടങ്ങി. ഗതാഗതത്തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ വാഹനങ്ങള്‍ സ്ലാബിനു മുകളിലൂടെ കടന്നുവരുന്നത് കാല്‍നടയാത്രക്കാര്‍ക്ക് വിനയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: