തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സിന്റെ (ഹ്യുമാനിറ്റീസ് ആന്‍ഡ് കൊമേഴ്സ്) സ്വയം പഠന സാമഗ്രികള്‍ക്ക് (10 പുസ്തകം) സബ് കമ്മറ്റിയുടെ പരിശോധനയ്ക്ക് വിധേയമായി കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചു.
അനൗപചാരിക വിദ്യാഭ്യാസത്തിന് സഹായകമായ ഒരു സ്വയംപഠനസാമഗ്രി എന്ന നിലയിലാണ് ഹയര്‍സെക്കണ്ടറി തുല്യതാ പാഠപുസ്തകങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
എസ്സിഇആര്ടി യുടെ അക്കാദമിക് സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ കോളജ്, ഹയര്‍സെക്കണ്ടറി അധ്യാപകര്‍, അനൗപചാരിക വിദ്യാഭ്യാസവിദഗ്ധര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഹയര്‍ സെക്കണ്ടറി തുല്യതാ ഒന്നാം വര്‍ഷ സ്വയംപഠനസാമഗ്രികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ആമുഖം, പഠനനേട്ടങ്ങള്‍, ഉള്ളടക്കം, അപഗ്രഥനചോദ്യങ്ങള്, വിലയിരുത്തല്‍ ചോദ്യങ്ങള്‍, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്ന ഘടനയിലാണ് പഠനസാമഗ്രികള്‍ തയ്യാറാക്കിയിരിക്കുന്നത്. കോഴ്സിന്റെ രജിസ്ട്രേഷന് ജനുവരി മാസത്തില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: