ശിവഗിരി: 82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശിവഗിരിയില്‍ പീതാംബര ദീക്ഷാ ചടങ്ങ് നടന്നു. ശിവഗിരി മഹാസമാധിയില്‍ നടന്ന ചടങ്ങില്‍ തീര്‍ത്ഥാടന മീഡിയാ കമ്മറ്റി ചെയര്മാന് ആര്.മോഹന്‍രാജിന്റെ കയ്യില്‍ മഞ്ഞ ചരട് കെട്ടി ധര്‍മ്മസംഘം ട്രസ്ററ് മുന്‍ ട്രഷറര്‍ സ്വാമി അമൃതാനന്ദ പീതാംബര ദീക്ഷ ചടങ്ങ് നിര്‍വ്വഹിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ, മുന്‍ പ്രസിഡന്റ് സ്വാമി സ്വരൂപാനന്ദ, തീര്‍ത്ഥാടന കമ്മററി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവര്‍ ഭക്തജനങ്ങള്‍ക്ക് പീതാംബര ദീക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: