കൊല്ലം: ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്ഗുകള്ക്ക് ഇന്ന് തുടക്കമാകും. ജില്ലയുടെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന വര്‍ഗില്‍ ആയിരത്തോളം പ്രവര്‍ത്തകരാണ് ശിക്ഷാര്‍ത്ഥികളായി പങ്കെടുക്കുന്നത്. വര്‍ഗ് 28ന് സമാപിക്കും.
ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ ഘടകത്തിന്റെ പ്രാഥമികശിക്ഷാവര്‍ഗ് കുണ്ടറ ഇളമ്പള്ളൂര്‍ എസ്എന്‍എസ്എം ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും. വര്‍ഗിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ രാവിലെ 10ന് കുഴിയം ശക്തിപാതാദ്വൈതാശ്രമ മഠാധിപതി സ്വാമിനി മാആനന്ദമയീദേവി ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. ആര്‍എസ്എസ് പ്രാന്തീയ സഹവ്യവസ്ഥാപ്രമുഖ് ടി.എസ്. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വര്‍ഗ് അധികാരി ആര്. ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. 27ന് ഇളമ്പള്ളൂര്‍ ക്ഷേത്രമൈതാനത്ത് നടക്കുന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സംസാരിക്കും.
കൊല്ലം ഗ്രാമജില്ലാഘടകത്തിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ് ചവറ പന്മന ബിഎഡ് കോളേജില്‍ നാളെ രാവിലെ 9.45ന് പന്മന മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. സഹപ്രാന്ത പ്രചാരക് കെ. വേണു പ്രഭാഷണം നടത്തും. വര്‍ഗ് അധികാരി കെ. മാധവന്‍പിള്ള പങ്കെടുക്കും.
27ന് നടക്കുന്ന സമാപനപരിപാടിയില്‍ പ്രാന്തീയ വിദ്യാര്‍ത്ഥിപ്രമുഖ് അരുണ്‍കുമാര്‍ സംസാരിക്കും.ആര്‍എസ്എസ് പുനലൂര്‍ ജില്ലയുടെ വര്‍ഗ് തലവൂര്‍ ദേവിവിലാസം ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇന്ന് വൈകിട്ട് 7.15ന് രാജീവ് അഞ്ചല്‍ ഉദ്ഘാടനം ചെയ്യും. പ്രാന്തീയ സഹ പ്രചാരക് പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. കോട്ടുക്കല്‍ ടി.പി.രാധാകൃഷ്ണനാണ് വര്‍ഗ് അധികാരി. 27ന് നടക്കുന്ന സമാപനപരിപാടിയില്‍ സഹപ്രാന്തപ്രചാരക് കെ.വേണു സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: