കോട്ടയം: ഗവേഷണ മേഖലയില്‍ വന്‍കുതിച്ചു ചാട്ടം നടത്തിയ നാനോ ശാസ്ത്രസാങ്കേതിക മേഖല ഇന്ന് കടുത്ത മല്‍സരം നേരിടുകയാണെന്ന് ഈ പഠന ശാഖയുടെ ഉപജ്ഞാതാക്കളിലൊരാളായ ഭാരതരത്നം ഡോ. സി.എന്‍.ആര്. റാവു പറഞ്ഞു.
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് നാനോ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ കാമ്പസില്‍ ഇന്നാരംഭിച്ച ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ നാനോ മേഖലയില്‍ നടക്കുന്ന പഠനഗവേഷണങ്ങളില്‍ അമേരിക്കയും ചൈനയും കഴിഞ്ഞ് ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണിന്നുള്ളത്. ഗ്രാഫീന് പോലെ ഒട്ടനവധി നവപദാര്ത്ഥങ്ങള് വികസിപ്പിച്ചെടുക്കാനാകുക എന്നതാണ് ശാസ്ത്രലോകം നേരിടുന്ന വെല്ലുവിളി. എന്നാല്‍ ഏകശാസ്ത്ര ഗവേഷണ പന്ഥാവിലൂടെ ഇത് അസാദ്ധ്യമാണ്. ബഹുശാസ്ത്രസങ്കേതങ്ങളുടെ സമന്വയത്തിലൂടെ വന്‍ നേട്ടങ്ങള്‍ കൊയ്യാനാവും. ഇതിലേക്ക് ഇന്ത്യന്‍ നവശാസ്ത്രജ്ഞര് തയ്യാറാകണം. ഫിസിക്സ്, പ്രത്യേകിച്ച്, സോളിഡ് സ്റ്റേറ്റ് ഫിസിക്സിലൂടെ ഇന്നത്തെ പല ശാസ്ത്രസമസ്യകള്ക്കും ഉത്തരം കണ്ടെത്താനാവും. പക്ഷേ ദുഷ്കരമായ പാതയെന്ന് മാത്രമെന്നും ഡോ.സി.എന്‍.ആര്.റാവു ഓര്‍മ്മിപ്പിച്ചു.
വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സാബു തോമസ്, പ്രൊഫ.അജയഘോഷ്, ഡോ.റാബ് ചികോവ്, ഡോ.ക്രിസ്റ്റോഫ് വിങ്കഌ, ഡോ.എം.എസ്.ലത, ഡോ.നന്ദകുമാര്‍ കളരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: