അഹമ്മദാബാദ്: വമ്പന്‍ വിമാനനിര്മ്മാതാക്കള് ഗുജറാത്തിലേക്ക് വരുന്നു. സംസ്ഥാനത്ത് വിമാന നിര്‍മ്മാണ, അറ്റകുറ്റപ്പണി യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുവന്നിരിക്കുന്നവരില് ലോകത്തെ ഏറ്റവുംമികച്ച പ്രതിരോധ വിമാനനിര്‍മ്മാതാക്കളായ ലോക് ഹീഡ് മാര്‍ട്ടിനും ബോയിങ്ങും എയര്‍ബസ്സും ഉണ്ട്.
4,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാകാവുന്ന ഈ രംഗത്ത് ഈ കമ്പനികളില്‍ ഒന്ന് ധാരണാപത്രം ഒപ്പിടുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.
അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ധൊലേറ സ്പെഷ്യല്‍ ഇന്‍വസ്റ്റ്മെന്റ് റീജിയണില്‍ കമ്പനിക്ക് ആവശ്യമായ ഭൂമിയും മറ്റുസൗകര്യങ്ങളും നല്കാന് ഗുജറാത്ത് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് പരിപാടിയില്‍ ഈ വിമാനക്കമ്പനികള്‍ പങ്കെടുക്കുമെന്ന് അവയുടെ ചീഫ് എക്സിക്യൂട്ടീവുകള്‍ അറിയിച്ചു.
നിര്‍മ്മാണ-അറ്റകുറ്റപ്പണികള്‍ക്കുള്ള (എംആര്‍ഒ) പ്രത്യേക മേഖല ഉണ്ടാകുന്നതോടെ വ്യവസായ വളര്‍ച്ചക്കും വന്‍തോതില്‍ തൊഴിലവസര ലഭ്യതയ്ക്കും വഴിയൊരുക്കുമെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു. ധോലേറക്കു പുറമേ അങ്കലേശ്വറിലും എംആര്‍ഒ സൗകര്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് സംസ്ഥാനം ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: