ഓച്ചിറ: ലോകത്ത് ഉദയം ചെയ്ത പല സംസ്കാരങ്ങളും വന്നുപോയെങ്കിലും ഹിന്ദുസംസ്കാരം ഇന്നും നിലനില്‍ക്കുന്നത് ഈ സംസ്കാരം ഋഷീശ്വരന്മാര് മനനം ചെയ്ത് രൂപപ്പെടുത്തിയതുകൊണ്ടാണെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു അഭിപ്രായപ്പെട്ടു. ഹിന്ദു മതമല്ലെന്നും ഭാരതത്തിന്റ സാംസ്കാരിക ദേശീയതയാണെന്നും അദ്ദേഹം പറഞ്ഞു.
വൃശ്ചികോത്സവത്തിന്റെ ഭാഗമായി നടന്ന ഹിന്ദുമത കണ്‍വന്‍ഷന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ.എന്‍.വി.അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടറി എ.സോമരാജന്, വേലന്‍ചിറ സുകുമാരന്‍, അഡ്വ.കെ.പി.ശ്രീകുമാര്‍, തൊടിയൂര്‍ രാമചന്ദ്രന്, എന്‍.രവി, കെ.ചെല്ലപ്പന്, തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ ഭരണസമിതി പ്രസിഡന്റ് വി.പിഎസ്.മേനോന് സ്വാഗതവും ട്രഷറര്‍ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: