അഞ്ചല്‍: കുളത്തൂപ്പുഴയിലെ അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഭൂസമരം ആരംഭിച്ചിട്ട് രണ്ടുവര്‍ഷമാകുന്നു. 2012 ഡിസംബര്‍ 31ന് അരിപ്പയില്‍ ആരംഭിച്ച സമരം കൃഷിചെയ്തും മണ്ണിനെ സ്നേഹിച്ചും ആയിരത്തോളം കൂടംബങ്ങള് ഒന്നിച്ചു പാര്‍ക്കുന്ന വേറിട്ട ഒരു സമര ശൈലിയാണ് നാടിന് പകര്‍ന്നത്.
അരിപ്പ ഭൂസമരത്തിന്റെ രണ്ടാം വാര്‍ഷികാചരണ പരിപാടികള്‍ക്ക് മുന്നോടിയായി അഞ്ചല്‍ നഗരത്തില്‍ ഇന്നലെ വിളംബരജാഥ നടന്നു. അഞ്ചല്‍ കോളേജ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച വിളംബരജാഥ ചന്തമുക്കില്‍ സമാപിച്ചു. രണ്ടുവര്‍ഷമായി തുടരുന്ന അരിപ്പ ഭൂസമരം പരിഹരിക്കാനോ സമരക്കാരെ പരിഗണിക്കാനോ തയ്യാറാകാത്ത സര്‍ക്കാര്‍ സമീപനം തുടരാനാണ് ഭാവമെങ്കില്‍ സംസ്ഥാനമാകെ സമരം വ്യാപിപ്പിക്കുമെന്ന് ആദിവാസി ദളിത് മുന്നേറ്റസമിതി പ്രസിഡന്റ് ശ്രീരാമന്കൊയ്യോന് പറഞ്ഞു.
അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ ദരിദ്രജനവിഭാഗങ്ങളെ അവഗണിക്കുകയാണെന്നും വിളംബരജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലാ പ്രസിഡന്റ് വി. രമേശന് അദ്ധ്യക്ഷത വഹിച്ചു. അഷ്ടപാലന്‍ വെള്ളാര്‍, രാഘവന് തോന്ന്യമ്മല, ഷെരീഫാ ബീവി, നീലക്കുയില്‍, ഓമന കാളകെട്ടി, രടീഷ് ടി. ഗോപി, വാസുദേവന്‍, അമ്മിണിശശി, സുലേഖാ ബീബി , ശാന്ത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: