ചവറ: പന്മന ലോക്കല്‍ സമ്മേളനം ഇരുഗ്രൂപ്പുകളായി തിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയും നടന്നു. സദാചാരലംഘനവും സാമ്പത്തികവും ഉള്‍പ്പെടെയുള്ള ആരോപണം ഇരുഗ്രൂപ്പുകളും പരസ്പരം ഉന്നയിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
സംസ്ഥാന കമ്മിറ്റി മെമ്പറായ എം.കെ.ഭാസ്കരന്റെ ഗ്രൂപ്പ് അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ മല്‍സരിച്ച മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശ്ബാബു, കെ.ബി.ചന്ദ്രന്, തമ്പാന്, ഡിവൈഎഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറി അനൂപ് ഷാഹുല്‍, മുന്‍ ഏരിയ പ്രസിഡന്റ്, മുന്‍ വൈസ്പ്രസിഡന്റ്, മുന്‍ഏരിയ സെക്രട്ടറി തുടങ്ങിയവരെ ഒന്നും രണ്ടും വോട്ടുകള്‍ക്കാണ് എം.കെ പക്ഷം പരാജയപ്പെടുത്തിയത്.
എം.കെ വിരുദ്ധ ഗ്രൂപ്പുകാരനായ ഡി.വൈ.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറിയെ ഔദ്യോഗിക പാനലില്‍ മല്‍സരിപ്പിച്ച് ഒരു വോട്ടിന് പരാജയപ്പെടുത്തി. പാര്‍ട്ടി പ്ലീന തീരുമാനത്തിനെതിരായി എസ്.എന്‍.ഡി.പിയുടെ ശാഖാപ്രസിഡന്റായ കമലാധരനെ ഔദ്യോഗിക പാനലില്‍ ഉള്‍പ്പെടുത്തി മല്‍സരിപ്പിച്ചു ജയിപ്പിച്ചു. തുടര്‍ന്ന് നടന്ന സമ്മേളന ചര്‍ച്ചയില്‍ എം.കെ ഗ്രൂപ്പുകാര്‍ പല അംഗങ്ങള്‍ക്കെതിരെയും സദാചാരലംഘനവും അഴിമതിയും ഉന്നയിച്ചത് വിവാദമായി.
എം.കെക്കെതിരെ ആണ് നടപടി ഉണ്ടാകേണ്ടതെന്ന് ചര്‍ച്ചയില്‍ പല അംഗങ്ങളും ഉന്നയിച്ചു. കൊട്ടാരക്കരയിലുള്ള ഒരു വനിത അഡ്വക്കറ്റുമായുള്ള ബമ്പന്ധത്തിന്റെ പേരിലാണ് എം.കെക്ക് ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കേണ്ടി വന്നതെന്ന് ആരോപണവും ചര്‍ച്ചയില്‍ വന്നു. ഒരു തൊഴിലും ഇല്ലാത്ത എം.കെ യുടെ മകന് കോടികളുടെ ആസ്തി എങ്ങനെ ഉണ്ടായി എന്ന് പലഅംഗങ്ങളും ചോദിച്ചു.
കൂടാതെ കെ.എം.എംഎലിലെ ലാപ്പാ ലിസ്റ്റില്‍ സിഐറ്റിയുവിന്റെ പേരില്‍ സാമ്പത്തിക അഴിമതിയിലൂടെ അനര്‍ഹരെ കയറ്റിയതിലും അന്വേഷണം വേണമെന്നും എം.കെ വിരുദ്ധ ഗ്രൂപ്പുകാരനായ മുന്‍ ഏരിയാസെക്രട്ടറി ജി.വിക്രമനെ പാര്‍ട്ടീ അംഗങ്ങളെ വിട്ട് പൊതുവേദിയില്‍ വച്ച് രണ്ട് പ്രാവിശ്യം കയ്യേറ്റം ചെയ്യിച്ചതും ഒരു കമ്മിറ്റിയിലും ഉള്‍പ്പെടുത്താതിരുന്നതും ചര്‍ച്ചയില്‍ വന്നു.
വല്യത്ത് സിനോജ് ലോക്കല്‍ സമ്മേളനത്തിന്റെ സ്പോണ്സര് ചെയ്യാനുണ്ടായ സാഹചര്യം എങ്ങനെ ഉണ്ടായതെന്നും സിനോജിനെ അടുത്ത നിയമസഭ ചവറയില്‍ നിന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായി മല്സരിപ്പിക്കുന്നതായുമുള്ള എം.കെ വിഭാഗം നടത്തുന്ന പ്രചരണത്തെ ചോദ്യം ചെയ്തതുമാണ് ലോക്കല്‍ സമ്മേളനം സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: