ആലുവ: സഹ്യാദ്രി ഇരുമ്പ് ഉരുക്ക് കമ്പനിക്ക് കളക്ടര്‍ നല്കിയ അനുമതികള്‍ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട്സംയുക്ത സമരസമതിയുടെ നേത്യത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചു.
യോഗത്തില്‍ സമര സമിതി ചെയര്മാന് പി. മോഹനന് അദ്ധ്യക്ഷനായിരുന്നു. മുന്‍ എംഎല്‍എ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പരിസ്ഥതിക്ക് ദോഷകരമായ യാതൊരു വ്യവസായങ്ങളും ആരംഭിക്കില്ല എന്ന് വ്യവസായ വകുപ്പ് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വ്യവസായ മേഖല ആരംഭിച്ചത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാനാണ് വ്യവസായമേഖല ആരംഭിച്ചത്.
വളരെയേറെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ് ഉരുക്ക് ഫാക്ടറിക്ക് നല്കിയ എല്ലാ അനുമതികളും ഗവണ്മെന്റ് റദ്ദു ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ മുന്‍ എംഎല്‍എ എം. യൂസഫ്, വിവിധ രാഷ്ട്രീയ നേതാക്കളായ വി. പി. ജോര്‍ജ്ജ്, സി. എന്‍. അബ്ദുല്‍ കരീം, വി. എസ് നീലകണ്ഠന്, തോപ്പില്‍ അബു, ജോയി ജോബ് കുളവേലി,എന്‍.കെ.കുമാരന്, കെ. എ. ബഷീര്‍, സലിംഎടത്തല, എം. സി. ശിവരാജന്, കെ. എ. ജോണ്സന്, ബാബു പുത്തനങ്ങാടി , മുഹമ്മദ് ഷെഫീക്ക്, രഹന് രാജ്, എം. മീതിന്പിള്ള, കുഞ്ഞുമുഹമ്മദ്, ടി.കെ.യൂസഫ് , സ്നേഹ മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
കമ്പനിയിലേക്ക് ഇലക്ട്രിക്കല്‍ കേബിള്‍ ഇടുവാന്‍ കളക്ടര്‍ നല്കിയ അനുമതി പോലീസ് സഹായത്തോടെ നടത്താന്‍ ശ്രമിച്ചാല്‍ വീണ്ടും മേഖലയാകെ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും,അതിനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും പോലീസ് മേധാവികളോട് സമരസമിതി അഭ്യര്‍ത്ഥിച്ചു.സമരസമിതി കണ്‍വിനര്‍ സി.യു.യൂസഫ് സ്വാഗതവും മെമ്പര്‍ റ്റി. പി. അസീസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: