കൊച്ചി: ടൈഗര്‍ എയറുമായി ആക്സിസ് ബാങ്ക് ഉണ്ടാക്കിയ ധാരണയനുസരിച്ച് ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് സിങ്കപ്പൂര്‍ യാത്രയില്‍ മടക്ക ടിക്കറ്റ് എടുത്താല്‍ മതിയെന്ന് അധികൃതര്‍ പറഞ്ഞു. സിങ്കപ്പൂരിലേക്ക് ടിക്കറ്റ് വേണ്ട. എയര്‍പോര്‍ട് ടാക്സ് മാത്രം നല്കിയാല് മതി.
ഇത് പ്രകാരം കൊച്ചി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് സിങ്കപ്പൂരിലേക്ക് പോയി തിരിച്ചുവരാന്‍ 6999 രൂപയാണ് നിരക്ക്. 2015 ജനുവരി 19 മുതല്‍ മാര്‍ച്ച് 31വരെയും 2015 ജൂലൈ 6 മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്യുന്നതിനായി ഡിസംബര്‍ 17 നും 2015 ജനുവരി 4നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഇന്ത്യയില്‍ നിന്ന് 36 പ്രതിവാര സര്‍വിസുകളാണ് ടൈഗര്‍ എയര്‍ സിങ്കപ്പൂരിലേക്ക് നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: