കോട്ടയം: വൃക്ക, കരള്‍, മൂലകോശം എന്നിവ ദാനം ചെയ്തവരുടെ കൂട്ടായ്മയായ ഓര്‍ഗന്‍ ഡോണേഴ്സ് അസോസിയേഷന്റെ സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനവും കുടുംബ സംഗമവും 21ന് കോട്ടയത്ത് നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അവയവദാന രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രീന്‍ റിബണ്‍ 2014 പുരസ്കാര വിതരണവും നടത്തും.
സിഎസ്ഐ റിട്രീറ്റ് സെന്റര്‍ ഹാളില്‍ രാവിലെ 11ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. എംഎല്‍എമാരായ മോന്‍സ് ജോസഫ്, സുരേഷ് കുറുപ്പ്, കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മേല്‍, വി-ഗാര്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഉമാ പ്രേമന്, മൃതസഞ്ജീവനി സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
സന്തോഷ് ജോണ്‍ തൂവല്‍, രജി ആര്. നായര്‍, കോട്ടയം ആര്‍ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് ദേവലോകം, കാക്കനാട് എസ്. മുരുകന് തെരുവോരം എന്നിവര്‍ക്ക് ഗ്രീന്‍ റിബണ്‍ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് അസോസിയേഷന് ചെയര്മാന് ബെന്നി കുന്നേല്‍, വൈസ് ചെയര്മാന് അജീഷ്മോള് എസ്.കെ, മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: