മനാമ: പ്രമുഖ വ്യവസായി എം.എ.യൂസഫലിക്ക് ബഹറൈന്റെ അത്യുന്നത ബഹുമതി.
മനാമയിലെ രാജകൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് ‘വിസ്സാംഅല്ബഹറൈന് (മെഡല്‍ ഓഫ് ബഹറൈന്‍ ഓര്‍ഡര്‍ ഓഫ്ദകിംഗ്’ബഹുമതി ബഹറൈന്‍ രാജാവും ഭരണാധികാരിയുമായ ഹമദ്ബിന്‍ ഈസ അല്‍ഖലീഫ യൂസഫലിക്ക് സമ്മാനിച്ചത്.
ഇത് ആദ്യമായാണ് ബഹറൈന്‍ സ്വദേശിയല്ലാത്ത ഒരു വ്യക്തിക്ക് ഈ ഉന്നത ബഹുമതി നല്‍കുന്നത്. ബഹറൈന്റെ വാണിജ്യമേഖലക്ക് യൂസഫലി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ഈ അംഗീകാരം യൂസഫലിയെ തേടിയെത്തിയത്. ബഹറൈന്‍ സ്വദേശികള്‍ക്ക് ജോലി നല്കുന്ന സ്ഥാപനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സ്ഥാപനം കൂടിയാണ് ലുലുഗ്രൂപ്പ്.
പ്രധാനമന്ത്രി ഖലീഫബിന്‍ സല്മാന് അല്‍ഖലീഫ, ബഹറൈന്‍ കിരീടാവകാശി സല്മാന് രാജകുമാരന്, രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍ എന്നിവരടക്കം ചടങ്ങിന് സാക്ഷ്യംവഹിച്ചു.
ബഹറൈന്‍ രാജാവില്‍നിന്നും ഈ ബഹുമതി ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് യൂസഫലി പറഞ്ഞു. ബഹറൈനിന്റെയും ബഹറൈനില്‍ വസിക്കുന്ന ഇന്ത്യാക്കാരുടെ ഉന്നമനത്തിനായി പ്രയത്നിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: