ന്യൂദല്‍ഹി: ബി.സി.സി.ഐയില്‍ ഭിന്നതാല്പര്യമുള്ളവരുടെ പട്ടിക സുപ്രീംകോടതിയില്‍ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന് സുപ്രീംകോടതിക്ക് മു്മ്പാകെ സമര്‍പ്പിച്ചു.
ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകന്മാരായിരുന്ന സുനില്‍ ഗവാസ്കര്‍, രവിശാസ്ത്രി, കൃഷ്ണമാചാരി ശ്രീകാന്ത്, സൗരവ് ഗാംഗുലി എന്നിവരുടെ പേരുകളാണ് ശ്രീനിവാസന് സുപ്രീംകോടതിക്ക് കൈമാറിയത്.
2007ലെ ട്വന്റി 20 ലോകകപ്പിനിടെ ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന ലാല്‍ചന്ദ് രജ്പുത്, ബൗളിംഗ് പരിശീലകനും മുന്‍ പേസ് ബൗളറുമായ വെങ്കിടേഷ് പ്രസാദ് എന്നിവരുടെ പേരും കോടതിക്ക് നല്കി.
ഐ.പി.എല്ലിലും ചാമ്പ്യന്‍സ് ട്രോഫി ട്വന്റി 20യിലും പങ്കാളിത്തമുള്ള ബി.സി.സി.ഐ അഡ്മിനിസ്ട്രേറ്റര്‍മാരുടെയും താരങ്ങളുടെയും വിവരങ്ങള്‍ കൈമാറാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേസ്് വിധി പറയുന്നതിനായി മാറ്റി വച്ചു.
ഐ.പി.എല്‍ വാതുവയ്പ് കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പേരുള്ളവര്‍ക്കെതിരെ നടപടി വേണമോയെന്ന കാര്യത്തിലും ശ്രീനിവാസനെ ബി.സി.സി.ഐ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണോയെന്ന കാര്യത്തിലുമാണ് കോടതി വിധി പറയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: