Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കഠിന പാതകള്‍താണ്ടി കാല്‍ നടയായി അയ്യപ്പനെ കാണാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2014, 10:21 pm IST
in Travel

പൊന്‍കുന്നം : ഭക്തികാഠിന്യത്തിന്റെ പാതകള്‍ താണ്ടി സീമാന്ധ്രയില്‍ നിന്നും വെങ്കിടേശ്വര റാവുവും സംഘവും ശബരിമലയിലേക്കുള്ള യാത്രാമദ്ധ്യേ ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രസന്നിധിയിലെത്തി. രണ്ടുമാസം മുന്‍പ് ആരംഭിച്ച പദയാത്ര 1500 കിലോമീറ്റര്‍ ദൂരം താണ്ടി  ഞായറാഴ്ച മണക്കാട്ടെത്തി്.

സീമാന്ധ്രയിലെ ഗുണ്ടൂര്‍ മാസവരം സ്വദേശിയായ വെങ്കിടേശ്വരറാവു (59) ശബരിമല യാത്രയ്‌ക്കായി തയ്യാറാക്കിയ സൈക്കിള്‍റിക്ഷ തള്ളിനീക്കിക്കൊണ്ടാണ് ശബരിമല യാത്ര നടത്തുന്നത്. ഭാര്യ ആദിലക്ഷ്മി (55) മക്കളായ സവിടേശ്വരറാവു (26) മണികണ്ഠന്‍ (18) എന്നിവരാണ് യാത്രാസംഘത്തിലുള്ളത്.

ഗുരുസ്വാമിയും സംഘവും നടന്നു തളരുമ്പോള്‍ റോഡുസൈഡില്‍ വിശ്രമിക്കും. വെങ്കിടേശ്വരറാവുവാണ് ഗുണ്ടൂര്‍ മുതല്‍ മറ്റാരെയും ഏല്‍പ്പിക്കാതെ റിക്ഷ തള്ളി നടക്കുന്നത്. എല്ലാവരുടെയും കാലുകള്‍ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് കെട്ടിയിരിക്കുന്നു.

സ്വാമി അയ്യപ്പന്റേയും മുരുകന്‍, ഗണപതി എന്നിവരുടെയും ഫോട്ടോകള്‍ റിക്ഷയില്‍ വച്ച് അലങ്കരിച്ചിരിക്കുന്നു. ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിന് സ്റ്റൗവും ഭക്ഷണപദാര്‍ത്ഥങ്ങളും മറ്റ് സാധനങ്ങളും റിക്ഷയില്‍ ഭദ്രം. രാത്രി ഏതെങ്കിലും ക്ഷേത്രത്തില്‍ വിശ്രമിക്കും.

സ്വന്തമായി റിക്ഷ ഓടിക്കുന്ന വെങ്കിടേശ്വരറാവു വഴിപാടിന്റെ ഭാഗമായാണ് റിക്ഷ തള്ളി കാല്‍നടയായി ശബരിമലയിലേക്ക് പോകുന്നത്. എല്ലാ വര്‍ഷവും ശബരിമല ദര്‍ശനം നടത്തുന്ന പതിവുള്ള റാവു ഇത് ആറാം തവണയാണ് പദയാത്ര നടത്തുന്നത്. കയ്യിലുള്ള ചെറിയ മൈക്കിലൂടെ എല്ലാവരും അയ്യപ്പകീര്‍ത്തനം ആലപിക്കും.

ഗുരുസ്വാമിയുടെ കയ്യിലുള്ള ഗിഞ്ചിറയുടെ താളം കൂടിയാകുമ്പോള്‍ സമയവും ദൂരവും കടന്നുപോകുന്നത് അറിയാറില്ലെന്ന് ഇവര്‍ പറയുന്നു. ഇനി മകരവിളക്കു തൊഴുതതിനുശേഷമേ മലയിറങ്ങുകയുള്ളു. മണക്കാട്ട് ക്ഷേത്രത്തിലെത്തിയ സംഘത്തെ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു.

കഠിനവൃതത്തിന്റെ ശക്തിയുമായി ശരണകീര്‍ത്തനങ്ങള്‍ ആടിപ്പാടി നീങ്ങുന്ന സംഘം തീര്‍ത്ഥാടന കാലത്തെ വേറിട്ട കാഴ്ചയാണ്.

15000 രൂപാ ചിലവഴിച്ചു ശബരിമലയാത്രക്കായി മാത്രം ഒരുക്കിയ സൈക്കിള്‍റിക്ഷ മണക്കാട്ടമ്മയ്‌ക്ക് സമര്‍പ്പിച്ച് ട്രെയിനിലാണ് മടക്കയാത്ര.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

Kerala

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

Kerala

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

India

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.