ആലപ്പുഴ: മുല്ലയ്ക്കല് ചിറപ്പിനോട് അനുബന്ധിച്ച് എസ്ഡിവി സ്കൂള്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 20ന് വൈകിട്ട് നാലിന് മന്ത്രി അടൂര്‍ പ്രകാശ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പവലിയന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിക്കും. തോമസ് ഐസക് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വിറ്റ് ഇന്ത്യാ സ്മാരകത്തില്‍ നിന്നും ആരംഭിക്കുന്ന പ്രദര്‍ശന വിളംബരജാഥ എസ്ഡി കോളേജ് പ്രിന്‍സിപ്പല്‍ ആര്. ഗീതാകൃഷ്ണ പൈ ഫ്ളാഗ് ഓഫ് ചെയ്യും. ജാഥയ്ക്കൊപ്പം പ്രച്ഛനവേഷ മത്സരവും നടക്കും. അഞ്ചിന് ഷൈന്മാജിക് ഇന്ദ്രജാല്‍, ഏഴിന് ഗാനസന്ധ്യ. 21ന് രാവിലെ 10.30ന് വിത്തുമുതല്‍ വിപണി വരെ കാര്‍ഷിക സെമിനാര്‍ സംസ്ഥാന ഹോര്‍ട്ടി മിഷന് ഡയറക്ടര്‍ ഡോ. കെ. പ്രതാപന് ഉദ്ഘാടനം ചെയ്യും. 11ന് കുട്ടികളുടെ ചിത്രരചനാ മത്സരം, രാത്രി ഏഴിന് സംഗീതസദസ്. 22ന് രാവിലെ ഏഴിന് മൈഗ്രേന്, സൈനസൈറ്റിസ് തലവേദന നിവാരണ നാട്ടുചികിത്സാ ക്യാമ്പ് തപോവനം മഹേഷ് മങ്ങാടു നയിക്കും. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. 10.30ന് കുടുംബ കൃഷി സെമിനാര്‍ കായംകുളം സിപിസിആര്‍എ ഡയറക്ടര്‍ ഡോ. വി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഉത്സവമേളം-2014.
23ന് രാവിലെ ഏഴിന് തലവേദന നിവാരണക്യാമ്പ്, 10.30ന് നഗരകൃഷി സെമിനാര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് സംഗീതവിരുന്ന്. 24ന് രാവിലെ ഏഴിന് തലവേദന നിവാരണ ക്യാമ്പ്, 10.30ന് കയര്‍ബോര്‍ഡ് നയിക്കുന്ന കയര്‍ സെമിനാര്‍, രാത്രി ഏഴിന് ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനസന്ധ്യ. 25ന് വൈകിട്ട് മൂന്നിന് പെറ്റ് ഷോ, മൃഗസംരക്ഷണ വകുപ്പ് നയിക്കും. 6.30ന് ക്രിസ്മസ് സന്ധ്യ, രാത്രി ഏഴിന് ഇന്‍സ്ട്രമെന്റ് സോളോ. 26ന് രാവിലെ 10.30ന് ആഹാരത്തിലൂടെ ആരോഗ്യം സെമിനാര്‍ നിമ്മി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഗാനസന്ധ്യ. 27ന് രാവിലെ 10.30ന് പ്രകൃതിസൗഹൃദ കൃഷി സെമിനാര്‍ മാത്യു സെബാസ്റ്റിയന് ഉദ്ഘാടനം ചെയ്യും. ആര്. ഗീതാമണി, രാത്രി ഏഴിന് നൃത്തസന്ധ്യ. 28ന് സമാപനം. പ്രദര്‍ശന നഗരിയില്‍ 135 ഓളം സ്റ്റാളുകള്‍ ഉണ്ടായിരിക്കും. വ്യവസായ വകുപ്പ്, നബാര്‍ഡ് വനം വകുപ്പ്, കൃഷി വകുപ്പ്. കാര്‍ഷിക സര്‍വകലാശാല, നാളികേര വികസന ബോര്‍ഡ്, മില്‍മ തുടങ്ങിയ സ്ഥാപനങ്ങള്‍ പങ്കെടുക്കും. സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന നക്ഷത്ര മ്യൂസിയം, കൃഷിവകുപ്പിന്റെ മണ്ണു പരിശോധനാ ലാബിന്റെ സേവനം, ജില്ലയിലെ മികച്ച കാര്‍ഷികോത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിള മത്സര ഗ്യാലറി, കര്ഷകശ്രേഷ്ഠാ പുരസ്കാരദാനം, അഗ്രികള്‍ച്ചറല്‍ കണ്‍സള്‍ട്ടന്‍സി, തെങ്ങുകയറ്റ പരിശീലനം എന്നിവയുണ്ടാകും.
രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകും. പത്രസമ്മേളനത്തില്‍ കലക്ടര്‍ എന്‍. പദ്മകുമാര്‍, എസ്ഡിവി മാനേജിങ് കമ്മറ്റി പ്രസിഡന്റ് ജെ. കൃഷ്ണന്, കെ.എം. ഭാസ്കരപ്പണിക്കര്, ആര്. ഗീതാമണി, എഎന്‍പുരം ശിവകുമാര്‍, ജനറല്‍ കണ്‍വീനര്‍ രവി പാലത്തുങ്കല്‍, പ്രൊഫ. എസ്. വിജയന്‍നായര്‍, ഡോ. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: