കോന്നി: തിരുവനന്തപുരത്തുനിന്നും വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞദിവസം കോന്നി ആനത്താവളത്തിലെത്തിച്ച പിടിയാന ചരിഞ്ഞു. നെയ്യാര്‍ ഡാമിന് സമീപം പേപ്പാറ വനമേഖലയില്‍ കുട്ടപ്പാറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ നിന്നുമാണ് എഴുപത് വയസ്സോളം പ്രായമുള്ള പിടിയാനയേയും നാലുവയസ്സുകാരന് കുട്ടിക്കൊമ്പനേയും കഴിഞ്ഞ ചൊവ്വാഴ്ച കോന്നിയിലെത്തിച്ചത്. ഇന്നലെ രാവിലെ മുതല്‍ തീറ്റയെടുക്കുകയോ വെള്ളംകുടിക്കുകയോ ചെയ്യാതിരുന്ന പിടിയാന 11 മണിയോടെയാണ് ചരിഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: