കോന്നി: അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡലഉത്സവത്തിന് 17ന് രാവിലെ 9നും 10നും മധ്യേ കൊടിയേറ്റും. 12ന് കൊടിയേറ്റ്‌സദ്യ, വൈകീട്ട് 8ന് ശ്രീഭൂതബലി എഴുന്നള്ളത്ത്. 18ന് 8ന് ഭാഗവതപാരായണം, 12ന് അന്നദാനം. 19ന് ഉത്സവബലിദര്‍ശനം, വൈകീട്ട് 8ന് ശ്രീഭൂതബലി എഴുന്നള്ളത്ത്. 20ന് ഒന്നിന് ഉത്സവബലിദര്‍ശനം, 21ന് 1ന് ഉത്സവബലിദര്‍ശനം, വൈകീട്ട് 5ന് ആത്മീയപ്രഭാഷണം, 8ന് നാടകം, 12ന് നൃത്തനാടകം. 22ന് വൈകീട്ട് 5ന് ഓട്ടന്‍തുള്ളല്‍, 7ന് നൃത്തസംഗീതനാടകം, 12.30ന് മാജിക്ഫ്യൂഷന്‍. 23ന് വൈകീട്ട് 4ന് ഐരവണ്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍നിന്ന് എത്തിച്ചേരുന്ന അന്നക്കൊടിക്ക് കല്ലാര്‍ റെയ്ഞ്ച് ഓഫീസ്?പടിക്കല്‍ സ്വീകരണം, 5.30ന് കാഴ്ചശ്രീബലി, 6ന് രാഗസുധ, 8ന് ഡാന്‍സ്, 12.30ന് കാക്കാരിശി നാടകം. 24ന് വൈകീട്ട് 5.30ന് കാഴ്ചശ്രീബലി എഴുന്നള്ളിപ്പ്, 8ന് നൃത്തസംഗീതനാടകം, 12.30ന് ഡാന്‍സ്. 25ന് 11ന് രഥോത്സവം, 12.30ന് അന്നദാനം, രാത്രി 8.30ന് ഗാനമേള, 11.30ന് പൂങ്കോവില്‍ എഴുന്നള്ളത്ത്. 26ന് 10ന് ആറാട്ട് എഴുന്നള്ളിപ്പ്.
അച്ചന്‍കോവില്‍ ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ 16ന് 10ന് പുനലൂര്‍ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്രയായി പുറപ്പെടും. തെന്‍മല, ആര്യങ്കാവ്, പുളിയറ, ചെങ്കോട്ട, തെങ്കാശി, പന്‍പൊളി, തിരുമലക്കോവില്‍, മേക്കരവഴി വൈകീട്ട് 5ന് ക്ഷേത്രത്തില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: