ഇടുക്കി : കട്ടപ്പന പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പുളിയന്മലയില് പ്രവര്‍ത്തിക്കുന്ന ആധുനിക അറവുശാലയ്ക്ക് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതിയില്ല. ഒരു മാസം മുമ്പാണ് അറവുശാല പ്രവര്‍ത്തനം ആരംഭിച്ചത്. റെഡ് കാറ്റഗറിയില്‍പ്പെടുന്ന അറവുശാലയുടെ പ്രവര്‍ത്തനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിവേണമെന്നിരിക്കെയാണ് അനുമതിയില്ലാതെ അറവുശാല പ്രവര്‍ത്തിക്കുന്നത്.
അറവുശാലയുടെ മാലിന്യ ടാങ്ക് ചോര്‍ന്നതിനെത്തുടര്‍ന്ന് വിവാദം ഉടലെടുത്തതോടെയാണ് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ 1.26 കോടി രൂപ മുടക്കിയാണ് അറവുശാല സ്ഥാപിച്ചത്. കട്ടപ്പന പഞ്ചായത്തില്‍ ഒരു ദിവസം മൂവായിരം കിലോ ഇറച്ചിയാണ് ആവശ്യമായി വരുന്നതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
അറവുശാല തുടങ്ങുന്നതിന് മുന്‍പ് തമിഴ്നാട്ടില്‍ നിന്നും കാലികളെകൊന്ന് ഇറച്ചി കൊണ്ടുവരികയായിരുന്നു. ഈ ഇറച്ചി പഴകിയതാണെന്ന് കണ്ടെത്തിയിരുന്നു. പഞ്ചായത്ത് അരംഭിച്ച അറവുശാലയ്ക്കെതിരെ പ്രതിഷേധിക്കുന്നത് തമിഴ്നാട്ടില്‍ നിന്നും ഇറച്ചിയിറക്കാനുള്ള ഗൂഢതന്ത്രമാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: