തിരുവനന്തപുരം : കേരള ഹൈക്കോടതിയുടെ അനുമതിയോടെ അമൃത ടിവിയും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും സംയുക്തമായി നടത്തുന്ന ടെലിവിഷന്‍ അദാലത്ത് 1000 എപ്പിസോഡ് പിന്നിട്ടു. സാധാരണക്കാര്‍ക്ക് നിയമ ബോധവത്ക്കരണവും സൗജന്യ നിയമസഹായവുമാണ് അമൃത ടവി കഥയില്ലിത് ജീവിതത്തിലൂടെ ലക്ഷ്യമിടുന്നത്.
1000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങുകള്‍ നടന്നു. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീചിത്രഹോമിലെ അന്തേവാസിയായ ലക്ഷ്മി എന്ന യുവതിയുടെ വിവാഹം അമൃത ടിവി നടത്തിക്കൊടുത്തു. കഥയല്ലിത് ജീവിതത്തില്‍ പങ്കെടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിനി ഗംഗാദേവി, തിരുവനന്തപുരം സ്വദേശിനി പ്രിജി എന്നിവര്‍ക്ക് ലഭിച്ച പ്രേക്ഷക സഹായം ഈ ചടങ്ങില്‍ വിതരണം ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് അമൃത ടിവി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യാശനിധിയുടെ വിതരണവും നടന്നു. മന്ത്രിമാരായ എം.കെ. മുനീര്‍, രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍ എന്നിവര്‍ ധനസഹായ വിതരണത്തില്‍ പങ്കെടുത്തു. കത്തിലൂടെയോ ഫോണിലൂടെയോ ഒരു പരാതി അറിയിക്കുന്ന ചെലവ് മാത്രമാണ് പ്രക്ഷേകര്ക്കുള്ളത്.
പിന്നീട് അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്ര, താമസം, ഭക്ഷണം തുടങ്ങി എല്ലാ ചെലവുകളും അമൃത ടിവി വഹിക്കുന്നു. സമൂഹത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഒന്നര കോടിയിലേറെ രൂപയുടെ സാമ്പത്തിക സഹായം കഥയല്ലിത് ജീവിതം വഴി വിതരണം ചെയ്തിട്ടുണ്ട്. കാണാതായ 36 പേരെ കഥയല്ലിത് ജീവിതം വഴി കണ്ടെത്തി ബന്ധുക്കള്‍ക്ക് തിരിച്ചേല്പിച്ചു. പൂര്‍ണമായും നിയമ പരിരക്ഷയ്ക്കുള്ള അദാലത്താണ് കഥയല്ലിത് ജീവിതം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: