ഇടുക്കി : ജില്ലാ ആസ്ഥാനത്തെ അനധികൃത ഭൂമി കൈയ്യേറ്റം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലാ ആസ്ഥാനത്ത് കൈയ്യേറി നിര്‍മ്മിച്ച ബഹുനിലക്കെട്ടിടങ്ങളും പെരിയാറ്റിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
1985 ല്‍ വൈദ്യുതി ബോര്‍ഡിന്റെ നിര്‍മ്മാണ നിരോധന ഉത്തരവും, ഹൈക്കോടതിയുടേയും, സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവുകളും നിലനില്‍ക്കേ ഇവ കാറ്റില്‍ പറത്തി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
സര്‍ക്കാര്‍ 214 കുടുംബങ്ങള്‍ക്ക് 4 സെന്റ് വസ്തു പതിച്ചു നല്കിയ ഗാന്ധിനഗര്‍ കോളനിയിലെ വസ്തുവിന് പട്ടയം നല്കുന്ന കാര്യത്തിലും അവരുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തിലും നിലപാട് സ്വീകരിക്കാത്ത സര്‍ക്കാരുകള്‍ വന്‍കിട ഭൂമാഫിയകളെ സഹായിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.
ഇത്തരം വന്‍കിട കൈയ്യേറ്റങ്ങള്‍ തടയാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഹിന്ദു ഐക്യ വേദി നേതൃത്വം കൊടുക്കുമെുന്നും കുമ്മനം രാജശേഖരന് പറഞ്ഞു. അദ്ദേഹത്തോടൊപ്പം ജില്ലാ അദ്ധ്യക്ഷന്‍ സ്വാമി ദേവചൈതന്യ, ജില്ലാ സംഘടന സെക്രട്ടറി കെ പി സജീവന്, ജില്ലാ ജനറല്‍ സെക്രട്ടറി എസ് പത്മഭൂഷന്‍ തുടങ്ങിയ നേതാക്കള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: