കോട്ടയം: ആഗോള റബ്ബര്‍ ഉത്പാദകരാജ്യങ്ങളിലെ റബ്ബര്ഗവേഷണസ്ഥാപനങ്ങളുടെ പൊതുവേദിയായ ഇന്റര്‍ നാഷണല്‍ റബ്ബര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ബോര്‍ഡ്(ഐആര്‍ആര്‍ഡിബി) ചെയര്‍മാനായി ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു.
ഡോ. ജെയിംസ് ജേക്കബ് അഞ്ചു വര്‍ഷമായി ഐആര്‍ആര്‍ഡിബി വൈസ് ചെയര്‍മാനാണ്. ഐആര്ആര്ഡിബിയുടെ ഫിസിയോളജി സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ ലെയ്സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ബാംഗ്ലൂര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍നിന്നും എംഎസ്സ്സി പാസ്സായ ഡോ. ജെയിംസ് അവിടെനിന്നുതന്നെ ഫിസിയോളജിയിലും ലണ്ടനിലെ ട്രിനിറ്റി കോളേജില്‍നിന്ന് ബയോകെമിസ്ട്രിയിലും പിഎച്ച്.ഡി ബിരുദങ്ങള്‍ നേടി.
അമേരിക്കയിലെ സ്മിത്ത്സോണിയന്‍ എന്വിറോണ്മെന്റല് റിസേര്‍ച്ച് സെന്ററില്‍ ശാസ്ത്രജ്ഞനായിരിക്കെയാണ് റബ്ബര്‍ബോര്‍ഡില്‍ ഡെപ്യൂട്ടി ഡയറക്ടറായി ചേര്‍ന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി അദ്ദേഹം ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരുന്നു.
റബ്ബറുത്പാദകരാജ്യങ്ങളിലെ പ്രകൃതിദത്ത റബ്ബറുത്പാദകമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള രാജ്യാന്തരവേദിയാണ് ഐആര്‍ആര്‍ഡിബി. കൃഷി, ഉത്പന്നനിര്‍മ്മാണം, വ്യാപാരം, പരിസ്ഥിതിപ്രശ്നങ്ങള്‍ തുടങ്ങി റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും യുക്തമായ നടപടികള്‍ എടുക്കുകയുമാണ് സംഘടനയുടെ പ്രധാനലക്ഷ്യം. 1958-ല്‍ ലണ്ടന്‍ ആസ്ഥാനമായി ആരംഭിച്ച ഈ സംഘടനയുടെ ഇപ്പോഴത്തെ ആസ്ഥാനം ക്വാലാലംപൂര്‍ ആണ്. ആദ്യമായാണ് ഐ.ആര്.ആര്.ഡി.ബി.യുടെ ചെയര്‍മാന്‍സ്ഥാനം ഇന്ത്യക്ക് ലഭിക്കുന്നത്.
ഏഷ്യയിലെയും ആഫ്രിക്കയിലേയും സൗത്ത് അമേരിക്കയിലേയും പ്രകൃതിദത്തറബ്ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങള്‍, ഐആര്ആര്ഡിബിയില് അംഗങ്ങളാണ്. ഫ്രാന്‍സിലെ ഉഷ്ണമേഖലാവിളഗവേഷണ ഏജന്‍സിയായ സിഐആര്ഏഡിയ്ക്കും ഐആര്ആര്ഡിബിയില് അംഗത്വമുണ്ട്. കൂടാതെ റബ്ബറുത്പാദകരുടേയും സംസ്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടേയും സംഘടനകള്‍ക്കും തോട്ടവ്യവസായകമ്പനികള്ക്കും റബ്ബര്‍ നഴ്സറി കള്‍ക്കും ഐ.ആര്.ആര്.ഡി.ബി.യില്‍ അസോസിയേറ്റ് മെമ്പര്ഷിപ്പുണ്ട.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: