കൊച്ചി: കൂടുതല്‍ മൊബൈല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കുകളും അതിവേഗ ബ്രോഡ്ബാന്ഡുമില്ലങ്കില് ഇന്ത്യയുടെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍ തകര്‍ക്കപ്പെടുമെന്നു കൊച്ചിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
935 ദശലക്ഷം മൊബൈല്‍ കണക്ഷനുകളാണ് ഇന്ത്യയില്‍ ഉള്ളത്. അഞ്ച് ലക്ഷം സെല്‍ ടവറുകളിലൂടെയാണ് ഈ നെറ്റ്വര്ക്കുകള് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ സെല്‍ ടവറുകളിലൂടെയെ 3 ജി, 4 ജി സേവനങ്ങള്‍ സാധ്യമാകൂ എന്ന് കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ( സി ഒ എ ഐ ) ഡയറക്ടര്‍ ജനറല്‍ രാജന് എസ് മാത്യൂസ് പറഞ്ഞു. കൊച്ചിയില്‍ മൊബൈല്‍ ടെലഫോണിയും പൊതുജനാരോഗ്യവും എന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
നഗരങ്ങളിലും ഗ്രാമങ്ങളിലും റേഡിയോ ആശയവിനിമയ സ്റ്റേഷനുകള്‍ പെരുകിയത് പല തരത്തിലുള്ള ആശങ്കകള്‍ക്ക് കാരണമായി.
ടവറുകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണെന്ന് രാജന് എസ് മാത്യൂസ് പറഞ്ഞു.ടവേഴ്സ് ആന്‍ഡ് ഇന്ഫ്രാസ്ട്രെക്ച്ചര് പ്രൊവൈടെഴ്സ് അസോസിയേഷന് (ടി എ ഐ പി എ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി ആര് ദുവ ,ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന് ദേശീയ പ്രസിഡന്റ് പങ്കജ് മൊഹിന്ദ്രു , കേന്ദ്ര ടെലികോം വകുപ്പ് ഡി ഡി ജി രാം നാരയിന്, കേരള ഡി ഡി ജി ടേം രഘുനന്ദന്, ഐ ടി സെക്രട്ടറി പി എച്ച് കുര്യന്, മുംബൈ ടാറ്റ മെമ്മോറിയല്‍ സെന്ററിലെ ഡോ. രാജേഷ് ദീക്ഷിത്, ഡോ. ജാക്കി റൗളി, ഡോ. ഡേവിഡ് കൊളമ്പി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: