ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തില്‍ 16ന് ആരംഭിക്കുന്ന രാമായണ സത്രത്തിന്റെ മുന്നോടിയായി ഘോഷയാത്രകള്‍ ഡിസംബര്‍ 16ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. അയോദ്ധ്യയിലെ രാമലീല ക്ഷേത്രത്തില്‍ നിന്ന് മുഖ്യപുരോഹിതന്‍ സ്വാമി രാമദാസ് മഹാരാജ് അനുഗ്രഹിച്ച് നല്കിയ മൂലഗ്രന്ഥവും സരയു നദിയിലെ തീര്‍ത്ഥവും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് ഇന്ന് രാവിലെ ആറിന് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും. ഇതിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വ്വഹിക്കും. ഇവിടെ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ആറ്റുകാല്‍, തിരുവല്ലം, ശ്രീകണ്ഡേശ്വരം, ശിവഗിരി, വര്‍ക്കല, ആനന്ദവല്ലീസ്വരം, കൊറ്റന്‍കുളങ്ങര, ഓച്ചിറ, പുതിയിടം, വിഠോബ, ഏവൂര്‍, തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തട്ടാരമ്പലം ക്ഷേത്രത്തില്‍ എത്തിച്ചേരും.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന വിഗ്രഹഘോഷയാത്ര ക്ഷേത്ര തന്ത്രി പരേശ്വരന്‍ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം, കോട്ടയം, ഏറ്റുമാനൂര്‍, തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ നല്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തട്ടാരമ്പലത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് അയോദ്ധ്യയില്‍ നിന്ന് എത്തുന്ന ഗ്രന്ഥ-തീര്‍ത്ഥ ഘോഷയാത്രയുമായി സംഗമിച്ച് ചെട്ടികുളങ്ങരയില്‍ നാളെ വൈകിട്ട് ആറിന് എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: