മാവേലിക്കര: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പഴുതുകള്‍ ഇല്ലാത്ത നിയമനിര്‍മ്മാണം നടത്തണമെന്ന് കേരള ചേരമര്‍ മഹിളാ ഫെഡറേഷന് സംസ്ഥാന പഠനക്യാമ്പ് ആവശ്യപ്പെട്ടു. കെസിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മാങ്കാംകുഴി രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഗോപാലന്, കെ. രാജു, പി.കെ. യശോധരന്, കെ.കെ. കൃഷ്ണന്‍കുട്ടി, ഐ. തമ്പി, എം. കുമാരിഹരി, സജിനി ഗിരീഷ്, സുനിതാ അശോകന്, ചെല്ലമ്മ സുരേന്ദ്രന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: