കാഞ്ഞങ്ങാട്: ആവശ്യ സാധനങ്ങളില്ലാതായതോടെ ജില്ലയിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ജില്ലയിലെ പല ത്രിവേണി സ്റ്റോറുകളിലും ആവശ്യത്തിന് സാധനങ്ങളില്ല. ഇപ്രാവശ്യം ക്രിസ്തുമസ് ചന്തയും ഉണ്ടാകാനിടിയില്ല. കണ്‍സ്യൂമര്‍ഫെഡിന് കീഴിലാണ് ത്രിവേണി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ മുള്ളേരിയ, കാഞ്ഞങ്ങാട്, ബന്തടുക്ക, ഉപ്പള, മാലക്കല്ല്, ത്രിക്കരിപ്പൂര്, ചെറുവത്തൂര്‍ എന്നിവടങ്ങളിലായി എഴോളം ത്രീവേണി സ്റ്റോറുകളും നീലേശ്വരത്ത് നീതി ഗോഡൗണുമാണ് നിലവിലുള്ളത്. മൂന്നുമാസമായി സ്ഥാപനങ്ങളിലേക്ക് സാധനങ്ങളെത്തുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഉപഭോക്താക്കളെയും ഇവിടേക്ക് കാണാനില്ല. രാവിലെ മു തല്‍ വൈ കുന്നേരം വ രെ വെറുതെയിരിക്കുകയാണ് ജീവനക്കാര്‍. ചില സ്ഥല ത്ത് ജീവനക്കാര്‍ക്ക് ശമ്പളവും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
മലയോരത്തെ മാലക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന ത്രിവേണി സ്റ്റോറില്‍ കഴിഞ്ഞ നവംബര്‍ 10ന് ശേഷം സാധനങ്ങളെത്തിയിട്ടില്ല. വിലക്കുറവും ഗുണമേന്മയുമുള്ള ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനെത്തുന്ന ആവശ്യക്കാര്ക്കുമുന്നില് ഒഴിഞ്ഞ റാക്ക് കാണിച്ച് എന്തുപറയണമെന്നറിയാതെ നില്‍ക്കുകയാണ് ജീവനക്കാര്‍. അവശ്യസാധനങ്ങള്‍ തീര്‍ന്ന വിവരം റീജിയണല്‍ ഓഫീസില്‍ അറിയിച്ചെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ പണമില്ലെന്നാണ് മറുപടി ലഭിച്ചത്. ആഘോഷ സമയങ്ങളില്‍ സബ്സീഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്തിരുന്ന ത്രിവേണിയില്‍ ക്രിസ്മസ്കാലമായിട്ടും സാധനങ്ങളൊന്നുമെത്തിയിട്ടില്ല. ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ വിലക്കുറവിലും ഗുണമേന്മയി ലും ലഭ്യമാക്കുമെന്ന് പറഞ്ഞ് ആരംഭിച്ച ത്രിവേണിയില്‍ ഉ പ്പുപോലും കിട്ടാനില്ലെന്നാണ് നാട്ടുകാരുടെ പരാതി. പന്ത്രണ്ടോളം അവശ്യവസ്തുക്ക ളാണ് ത്രിവേ ണി സ്റ്റോറുകള്‍ വഴി വിതരണം ചെയ്തിരുന്നത്.
തുടക്കത്തില്‍ തുടക്കത്തില്‍ ആറര ലക്ഷം രൂപ പ്രതിമാസം വരുമാനമുണ്ടായിരുന്നു മാലക്കല്ല് ത്രിവേണിയില്‍ ഇന്ന് പ്രതിമാസം പതിനഞ്ചായിരം രൂപയില്‍ താഴെയായി കുറഞ്ഞു. മൂന്ന് ജീവനക്കാരാണ് മാലക്കല്ല് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിലുള്ളത്. മികച്ച ശമ്പളവും ജോലി സ്ഥിരതയും പ്രതീക്ഷിച്ച ജീവനക്കാര്‍ നിലവിലെ തൊഴില്‍പോലും നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് കഴിയുന്നത്. പൊതുവിപണിയേക്കാള്‍ വിലകുറച്ച് ഭക്ഷ്യധാന്യങ്ങള്‍ നല് കാന്‍ ആരംഭിച്ച ത്രിവേണി യില്‍ പൊതുമാര്‍ക്കറ്റിലെ വിലതന്നെ നല്‍കേണ്ടി വരുന്നതായി നാട്ടുകാര്‍ പറയുന്നു.
അടുത്ത കാലം വരെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളെത്താറുണ്ടായിരുന്നെങ്കിലും വാഹനങ്ങള്‍ പലതും കട്ടപ്പുറത്തായതോടെ അതും നിലച്ചു. സബ്സിഡി ഇനത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന് നല്‍കാനുള്ള തുക നല്‍കാത്തതിനാലാണ് സാധനങ്ങളെത്താത്തതെന്ന് പറയുന്നു. സാധനങ്ങള്‍ ഇനിയും വൈകിയാല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: