ചവറ: വിദ്യാധിരാജ പുണ്യം തേടി ജര്‍മ്മനിയില്‍ നിന്ന് സന്യാസി സംഘം പന്മനയില്. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്തിമാര്‍ഗ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ സ്വാമി വിശ്വാനന്ദയാണ് 15 വിദേശ രാജ്യങ്ങളിലെ 36 ശിഷ്യന്മാരുമായി ഇന്നലെ പന്മന ആശ്രമത്തിലെത്തിയത്.
ഭാരതത്തിലെ ക്ഷേത്രങ്ങളും സമാധി മണ്ഡപങ്ങളും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവരെത്തിയത്. പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദരുടെ നേതൃത്വത്തില്‍ വിദേശ സംഘത്തെ സ്വീകരിക്കുച്ചു. ഉച്ചഭക്ഷണത്തിന് ശേഷമാണ് സംഘം മടങ്ങിയത്. ബി.വിജികുമാര്‍, വില്ലിക്കടവ് സുനില്‍, ലിജു, ജര്‍മ്മന്‍ കോര്‍ഡിനേറ്റര്‍ യമുനശ്രീ, യോഗേശ്വര്തുടങ്ങിയവരും സ്വാമിയോടൊപ്പം യാത്രയില്‍ ഉടനീളം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: