അഗളി: ആതുരസേവനത്തിന്റെ ഉദാത്ത മാതൃകയായി അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി ദശവാര്‍ഷികത്തിനറെ നിറവില്‍. ആശുപത്രിയുെയുടെ പത്താം വാര്‍ഷികം ഡിസംബര്‍ 14 മുതല്‍ വിവേകാനന്ദജയന്തിദിനമായ ജനവരി 12 വരെ ആഘോഷിക്കും. പ്രാരംഭമായി ജില്ലയിലെ ആധ്യാത്മികസംഘടനാപ്രതിനിധികളുടെ സംഗമം ‘യജ്ഞപ്രസാദം’ ഇന്നലെ മല്ലീശ്വര വിദ്യാനികേതനില്‍ വെച്ച് കോഴിക്കോട് കൊളത്തൂര്‍ അദ്വൈാതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.എ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു എൈക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
മാതാഅമൃതാനന്ദമയി മഠം, വിശ്വഹിന്ദുപരിഷത്ത്, ചിന്മയമിഷന്‍ നാരായണീയ സംസ്തുതി ട്രസ്റ്റ്, ആര്യസമാജം, വിവേകാനന്ദ ദാര്‍ശനികസമാജം എന്നീ ആദ്ധ്യാത്മിക സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. അട്ടപ്പാടിയിലെ ആദിവാസിസമൂഹം നേരിടുന്ന പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനായി ധാര്‍മ്മിക പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന് യോഗത്തില്‍ രൂപരേഖ തയ്യാറാക്കി. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനുമായി സഹകരിച്ച് ഊരുകളില്‍ സന്യാസിമാരുടെ സന്ദര്‍ശനവും തുടര്‍ന്ന് ക്ഷേമപ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. വി.പി മുരളീധരന്‍ റെഡ്‌ക്രോസ് സൊസൈറ്റി പാലക്കാട്, വി.പി.എസ്.മേനോന്‍ പ്രസിഡന്റ്, ഡോ.നാരായണന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ഇന്ന് ‘സേവാദശകം 2014’ വാര്‍ഷികപരിപാടിയോടനുബന്ധിച്ച് പാലക്കാട്ട് വെച്ച് ‘സുദര്‍ശനം’ എന്ന പേരില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സുഹൃദ്‌സംഗമം നടക്കും. റോബിന്‍സണ്‍ റോഡിലെ സായൂജ്യം റെസിഡന്‍സിയില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടി കൊടുങ്ങല്ലൂര്‍ വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.എം.ലക്ഷ്മീകുമാരി ഉദ്ഘാടനം ചെയ്യും. വിജ്ഞാന അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എ.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജനവരി നാലിന് ഡോക്ടര്‍മാരുടെ യോഗം നടക്കും. സമാപനമായി ജനവരി 12ന് പൊതുസമ്മേളനവും വാര്‍ഷികാഘോഷങ്ങളുടെ സമാപനവും നടക്കും.
ഡോ. നാരായണന്റെ നേതൃത്വത്തില്‍ വി.പി.എസ്.മേനോന്‍ പ്രസിഡന്റും കെ.എല്‍. പ്രേംകുമാര്‍ സെക്രട്ടറിയുമായുള്ള ആര്‍.എസ്.എസ്സിന്റെ സേവാവിഭാഗമാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ശിശുരോഗവിഭാഗത്തില്‍ പി.ജി. നേടിയ ശേഷം ആര്‍.എസ്.എസ്. പ്രചാരക് ആയി അട്ടപ്പാടിയില്‍ എത്തുകയായിരുന്നു ഡോ. നാരായണന്‍.
2002 മുതല്‍ അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ബോധവത്കരണക്ലാസുകള്‍ നടത്തുകയും ചെയ്തു. 2004 സെപ്തംബറില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റായി ആശുപത്രി രജിസ്റ്റര്‍ ചെയ്തു. ആര്‍.എസ്.എസ്. കാര്യാലയം പൊളിച്ച് പുതിയ ആശുപത്രികെട്ടിടം 2006 ജൂണ്‍ അഞ്ചിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ആശുപത്രിയുടെ കീഴില്‍ നിലവില്‍ മാനസികാരോഗ്യ പരിപാലനപദ്ധതിയില്‍ 150ഓളം രോഗികളെ ചികിത്സിച്ചുവരുന്നുണ്ട്. ലഹരി ചികിത്സക്ക് ഡി അഡിക്ഷന്‍ സെന്ററും ആദിവാസികള്‍ക്കിടയിലെ അരിവാള്‍ രോഗം ചികിത്സിക്കുന്നതിനായി പ്രത്യേകയൂണിറ്റും പ്രവര്‍ത്തിക്കുന്നു. ആദിവാസികള്‍ക്ക് മരുന്നടക്കമുള്ള ചികിത്സ ഇവിടെ തികച്ചും സൗജന്യമാണ്.
2010ല്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുരുജി സാമൂഹികസേവാകേന്ദ്രത്തിന്റെ ഗുരുജി സാമൂഹികപുരസ്‌കാരം, ബംഗളൂരു മലയാളിസംഘടനയായ ഉത്തിഷ്ഠതയുടെ പുരസ്‌കാരം, സി.ഐ.ഒ.എസ്.എ.യുടെ സഞ്ജീവി അവാര്‍ഡ്, ഭാവുറാവു ദേവരസ് പുരസ്‌കാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും നല്ല സാമൂഹികപ്രവര്‍ത്തകനുള്ള അംഗീകാരം എന്നിവ ഡോ. നാരായണന്റെയും നേട്ടങ്ങളില്‍ ചിലതുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: