കൊച്ചി: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികളില്‍ വ്യാപക പൊലീസ് റെയ്ഡ്. പരിശോധനയില്‍ വിദേശത്തേക്ക് അനധികൃതമായി റിക്രൂട്ട്മെന്റ് നടത്തുന്ന ആറ് ഏജന്‍സികളെ കണ്ടെത്തി. 1029 പാസ്പോര്‍ട്ടുകളും എട്ടു ലക്ഷത്തോളം രൂപയും വിവിധ സ്ഥാപനങ്ങളില്‍ നിന്നും കണ്ടെടുത്തു. നിരവധി സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആറ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.
ലൈസന്‍സ് റദ്ദാക്കിയ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ രേഖകള്‍ സൂക്ഷിച്ച പള്ളിമുക്കിലെ അറേബ്യന്‍ ട്രെയ്ഡ് ലിങ്ക്, മട്ടാഞ്ചേരി ബിസ്മി ഫോട്ടോസ്, കടവന്ത്ര ഇന്റര്‍ നാഷണല്‍ ട്രെയ്ഡ് ലിങ്ക്, അല്‍ അക്ബര്‍ എന്റര്‍പ്രൈസസ് ചിറ്റൂര്‍ റോഡ്, സെവന് സീസ് സര്‍വീസസ് കലാഭവന്‍ റോഡ്, എം കെ ടൂര്‍ ട്രാവല്‍സ്, സൗത്ത് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാസ്പോര്‍ട്ടുകളും ലക്ഷകണക്കിന് രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
നിലവില്‍ കേസ് ഉള്ള സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെതിരെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. നഗരത്തില്‍ ട്രാവല്‍ ഏജന്‍സി വഴി വിദേശത്തേക്ക് പോകുന്നവര്‍ തിരിച്ചു വന്ന് പരാതിപ്പെടുകയും ജോലി വാഗ്ദാനം ചെയ്ത് പാസ്പോര്‍ട്ട് പിടിച്ചുവച്ചശേഷം വിസ നല്‍കാതെ ബുദ്ധിമുട്ടിക്കുന്നതായുമുള്ള പരാതികളെത്തുടര്‍ന്നായിരുന്നു റെയ്ഡ്. എമിഗ്രേഷന്‍ നിയമം, വഞ്ചന കേസ് എന്നിവപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജെ. ജെയിംസ്, എസിപി നിശാന്തിനി, എറണാകുളം, മട്ടാഞ്ചേരി, തൃക്കാക്കര സബ് ഡിവിഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍മാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍മാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, ഷാഡോ പൊലീസ് എന്നിര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: