Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഹ്യൂസിന് ഓസീസിന്റെ വിജയപുഷ്പ്പാര്‍ച്ചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2014, 11:02 pm IST
in Cricket

ആസ്‌ട്രേലിയന്‍ താരങ്ങളുടെ വിജയാഹ്ലാദം

അഡ്‌ലെയ്ഡ്: വിധിയുടെ ക്രീസില്‍ പൊട്ടിച്ചിതറിയ യുവ നക്ഷത്രം ഫില്‍ ഹ്യൂസിന് കങ്കാരുപ്പടയുടെ വിജയപുഷ്പ്പാര്‍ച്ചന. ആവേശം കൊമ്പിളക്കിയാടിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 48 റണ്‍സിന് കീഴടക്കി മൈക്കല്‍ ക്ലാര്‍ക്കും കൂട്ടരും അഡ്‌ലെയ്ഡിലെ കളത്തില്‍ വിരിഞ്ഞ സ്‌നേഹത്തിന്റെ ചുവന്ന പൂക്കള്‍ ഹ്യൂസിന് വാരി നല്‍കി. പ്രിയസഹതാരത്തിന്റെ വിയോഗശേഷം ആദ്യമായി കളത്തിലിറങ്ങിയ ആസ്‌ട്രേലിയന്‍ കളിക്കാരുടെ നൊമ്പരമകറ്റുന്ന കുളിര്‍കാറ്റു കൂടിയായി ആ ജയം. ഏഴു വിക്കറ്റുകള്‍ പിഴുത സ്പിന്നര്‍ നതാന്‍ ലയോണാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. 364 എന്ന ലക്ഷ്യം തേടിയ ഇന്ത്യ 315ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിലെത്തി. സ്‌കോര്‍:ആസ്‌ട്രേലിയ- 7ന് 517 ഡിക്ല., 5ന് 290 ഡിക്ല. ഇന്ത്യ-444, 315.

ഇന്ത്യയെ സംബന്ധിച്ച് എല്ലാം ഭദ്രമെന്നു തോന്നിയിടത്തു നിന്ന് കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. ഓസീസിന്റെ വെല്ലുവിളിയേറ്റെടുത്ത സന്ദര്‍ശകരെ പുത്തന്‍ നായകന്‍ വിരാട് കോഹ്‌ലി അക്ഷരാര്‍ത്ഥത്തില്‍ മുന്നോട്ടു നയിച്ചു. 16 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 141 റണ്‍സ് വാരിയ കോഹ്‌ലി നൈസര്‍ഗികവും അനായാസവുമായ ഷോട്ടുകളിലൂടെ ഓസീസ് പടയെ വെള്ളംകുടിപ്പിച്ചു. മുരളി വിജയ്‌യിലൂടെ (99) കോഹ്‌ലിക്ക് നല്ല കൂട്ടുകാരനെയും കിട്ടി. ശിഖര്‍ ധവാനും (9) ചേതേശ്വര്‍ പൂജാരയും (21) മടങ്ങിയശേഷം ക്രീസില്‍ ഒരുമിച്ച വിജയ്‌യും കോഹ്‌ലിയും 185 റണ്‍സിന്റെ വന്‍സഖ്യം പടുത്തുയര്‍ത്തി.

ഒരു ഘട്ടത്തില്‍ 2ന് 241 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. പക്ഷേ, പിന്നീടങ്ങോട്ട് കഥമാറി. പിച്ചിലെ പരുക്കന്‍ ഇടങ്ങളിലേക്ക് പന്തു ചുഴറ്റിയ ലയോണ്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കണ്ണില്‍ അസ്വസ്ഥതയുടെ പൂഴിമണ്ണുവാരിയിട്ടു. അര്‍ഹിച്ച സെഞ്ച്വറിക്കരുകില്‍ നിന്ന വിജയ്‌യെ വിക്കറ്റിനു മുന്നില്‍കുടുക്കിയ ലയോണ്‍ പിന്നീട് ഇന്ത്യന്‍ മധ്യനിരയിലൂടെ തുളച്ചുകയറി. അജിന്‍ക്യ രഹാനെ (0), രോഹിത് ശര്‍മ്മ (6), വൃദ്ധിമാന്‍ സാഹ (13) എന്നിവരെല്ലാം ലയോണിനെ നമിച്ചു. ലയോണിനെ അടിച്ചുപറത്താനുള്ള ശ്രമത്തിനിടെ ബൗണ്ടറിക്കരുകില്‍ മിച്ചല്‍ മാര്‍ഷിന്റെ കൈകളില്‍ കോഹ്‌ലി ഒതുങ്ങുമ്പോള്‍ അന്ത്യച്ചടങ്ങുകളുടെ തുടക്കം.

വാലറ്റത്തെ അരിഞ്ഞുവീഴ്‌ത്തിയ കങ്കാരുക്കള്‍ അവിശ്വസനീയ ജയത്തിലേക്ക് അതിവേഗം കുതിച്ചു. അഞ്ചാം ദിനത്തിലെ അവസാന സെഷനില്‍ വെറും 73 റണ്‍സിന് എട്ട് ഇന്ത്യന്‍ വിക്കറ്റുകളാണ് നിലംപൊത്തിയത്. ടെസ്റ്റ് ക്യാപ്ടനായുള്ള അരങ്ങേറ്റത്തില്‍ തന്നെ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായും ലോകത്തെ രണ്ടാമത്തെ കളിക്കാരനായും കോഹ്‌ലി മാറിയെന്നത് സന്ദര്‍ശകരുടെ ആശ്വാസങ്ങളില്‍പ്പെട്ടു;വിദേശമണ്ണില്‍ 14-ാം തുടര്‍ തോല്‍വിയെന്ന വസ്തുത നാണക്കേടുകളുടെ കൂട്ടത്തിലും. നേരത്തെ, ബാറ്റ് ചെയ്യേണ്ടെന്നു തീരുമാനിച്ച ആസ്‌ട്രേലിയ തലേദിവസത്തെ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യയെ ചേസിങ്ങിന് ക്ഷണിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

US

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

Kerala

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

Kerala

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

Kerala

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.