ശബരിമല: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിനും ദേവസ്വം ബോര്‍ഡിന്റെ കരാര്‍ സംവിധാനം. ഉരക്കുഴി തീര്ത്ഥത്തിന് സമീപം ദക്ഷിണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ നല്‍കിയിരിക്കുന്നത് ഇതിന് ഉദാഹരണമാണെന്ന് ഭക്തര്‍ പറയുന്നു. മഹിഷി നിഗ്രഹത്തിനുശേഷം അയ്യപ്പന് ഉരക്കുഴിയില്‍ മുങ്ങിക്കുളിച്ച് പാപമുക്തിനേടുകയും തുടര്‍ന്ന് ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണന് ദക്ഷിണയും നല്‍കിയാണ് സന്നിധാനത്തെത്തിയെതന്നുമാണ് വിശ്വാസം.
ആയിരക്കണക്കിന് ഭക്തര്‍ ഈവിശ്വാസം പിന്തുടരുന്നതിനാലാണ് ദേവസ്വം കാലങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ദക്ഷിണ സ്വീകരിക്കുന്ന ആളുകളെ നിശ്ചയിക്കുന്നത്. ഉരക്കുഴിയില്‍ മുങ്ങിക്കുളിച്ച് വരുന്ന ഭക്തര്‍ നല്കുന്ന ദക്ഷിണ സ്വീകരിക്കുന്നതിനുളള അനുമതി ഇത്തവണ 66000 രൂപയ്ക്ക് കൊല്ലം സ്വദേശിയായ സുഗതനാണ് കരാര്‍ നല്‍കിയിട്ടുള്ളത്. കരാറുകാരന് ബ്രാഹ്മണനെന്നപേരില് ആരെയും ഇവിടെ ഇരുത്തി ദക്ഷിണ സ്വീകരിക്കാന്‍ കഴിയും. കരാറുകാരന് തമിഴ്നാട് തേനി സ്വദേശി കാത്തവറായന് ഈ അവകാശം മറിച്ച് നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ 27 വര്‍ഷമായി കരാര്‍ ലഭിക്കുന്നത് വിവിധ വ്യക്തികള്‍ക്കാണെങ്കിലും കാത്തവരായന് ഇവരില്‍ നിന്നും കൂടുതല്‍ തുക നല്കി ഇവിടെ ഇരിക്കാനുളള അനുമതി നേടുകയും ഭക്തരില്‍ നിന്നും ദക്ഷിണ വാങ്ങുന്നതും തുടര്‍ന്ന്പോരുന്നു.
ദക്ഷിണ വാങ്ങുന്ന കാത്തവരായന് സ്വാമിയോട് താങ്കള്‍ ബ്രാഹ്മണനാണോ എന്നും, ദക്ഷിണവാങ്ങുന്നതിന്റെ ആചാരം അറിയുമോ എന്ന ചോദ്യത്തിന് ഞാന്‍ ബ്രാഹ്മണനല്ലന്നും, 27 വര്‍ഷമായി താനിവിടെ തീര്ത്ഥാടനക്കാലത്ത ഇരിക്കുന്നുണ്ടെന്നും ആസമയങ്ങളിലെ കാര്യങ്ങള്‍ മാത്രമേ അറിയൂ ആചാരം അറിയില്ലെന്നുമായിരുന്നു മറുപടി. യാതൊരുമാനദണ്ഡവും പാലിക്കാതെ വിശ്വാസങ്ങളെപ്പോലും വിറ്റ് കാശുണ്ടാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നടപടിയുടെ സാക്ഷിപത്രമാണ് ഈ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: