ചേര്‍ത്തല: നാട്ടുവഴി അടച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് വെട്ടിപ്പൊളിച്ചു. പട്ടണക്കാട് പഞ്ചായത്ത് 16-ാം വാര്‍ഡിലെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത അഴീക്കല്‍ ഇടവഴിക്കല്‍ റോഡാണ് പ്രധാന റോഡുമായി ചേരുന്ന ഭാഗം വെട്ടിപ്പൊളിച്ച് ഗതാഗതം തടസപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 285 മീറ്റര്‍ നീളമുള്ള റോഡ് നിര്‍മ്മിക്കുവാന്‍ ഭരണസമിതി അനുമതി നല്‍കിയത്. നൂറ് മീറ്റര്‍ പൂര്‍ത്തിയായതോടെ നിര്‍മ്മാണം മുടങ്ങി. എട്ടര ലക്ഷത്തോളം രൂപ ഇതിനോടകം തന്നെ ചിലവാക്കി നിര്‍മ്മിച്ച റോഡ് ഇപ്പോള്‍ തോടിന് നടുക്കാണ് എത്തിനില്‍ക്കുന്നത്. അവശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാകുന്നതോടെ ഗ്രാമവാസികള്‍ക്ക് മറ്റ് പ്രദേശങ്ങളിലേക്കുള്ള സഞ്ചാരം എളുപ്പമാകും. ഇതിനിടെ പ്രദേശവാസികള്‍ സഞ്ചരിച്ചിരുന്ന നാട്ടുവഴി കെട്ടി അടച്ചതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ആള്ക്കാര് റോഡ് ആരംഭിക്കുന്ന ഭാഗം വെട്ടിപ്പൊളിച്ചത്. റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനുള്ള ഫണ്ടിനുവണ്ടിയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ചിലര്‍ റോഡ് തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: