ആലപ്പുഴ: മദ്യപസംഘത്തിന്റെ മര്‍ദനമേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് പുതുവല്‍ വീട്ടില്‍ ചക്രപാണിയുടെ മകന് വിഷ്ണു (21)വിനെയാണു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ പുന്നപ്ര ബീച്ച് റോഡില്‍ സുനാമി കോളനിക്ക് സമീപമായിരുന്നു സംഭവം. തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപെടുകയായിരുന്നു. അക്രമസംഘത്തിനു വേണ്ടി പുന്നപ്ര എസ്ഐ: എം.കെ. രമേശിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: