ആലപ്പുഴ: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നീഷ്യന് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനകീയ ആരോഗ്യ സംരക്ഷണ യാത്ര ജില്ലയില്‍ പര്യടനം നടത്തും. കഴിഞ്ഞ 10ന് കാസര്‍കോഡ് നിന്നും ആരംഭിച്ച യാത്ര ഡിസംബര്‍ 15ന് തിരുവനന്തപുരത്തു സമാപിക്കും. പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക, കുത്തകകളെ തുരത്തുക, പാരാ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ നിര്‍ബന്ധമാക്കുക, മെഡിക്കല്‍ ടെക്നീഷ്യന്മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യാത്രയ്ക്ക് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ചേര്‍ത്തലയില്‍ സ്വീകരണം നല്‍കും. 3.15ന് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപവും അഞ്ചിന് കായംകുളം, 6.30ന് തിരുവല്ല എന്നിവിടങ്ങളില്‍ സ്വീകരിക്കുമെന്നു സെക്രട്ടറി ബി. ഗോപാലകൃഷ്ണ കൈമള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: