കൊട്ടിയം: ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി കാലഹരണപ്പെട്ട തൊഴില്‍നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ബിഎംഎസ് ജില്ലാസെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള പറഞ്ഞു. മോട്ടോര്‍ യൂണിയന് മയ്യനാട് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് ടിക്കു അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. മേഖലാസെക്രട്ടറി ജെ.തങ്കരാജ്, കൊട്ടിയം രാജേഷ്, മേഖലാപ്രസിഡന്റ് ജെ.അനില്‍കുമാര്‍, എന്‍.ഗോപാലകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഷൈജു സ്വാഗതവും മയ്യനാട് അജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: