പാലക്കാട്: രണ്ടു ദിവസമായി പാലക്കാട് നടന്നു വന്ന കേരള എന്‍ ജി ഒ സംഘ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രണ്ടം ദിവസമായ ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ഭാരതീയ മസ്ദൂര്‍ സംഘം ജന.സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കാതെ ശമ്പളകമ്മീഷനുമായി ഒത്തു കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാന പ്രസിഡണ്ട് കെ പി രാജേന്ദ്രന് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം സാഹിത്യകാരന് ആഷാമേനോന് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് എം.മുകുന്ദന് മാസ്റ്റര്‍ പ്രഭാഷണം നടത്തി.
സേനാവകാശ നിയമവും സിവില്‍ സര്‍വ്വീസ് പരിഷ്കരണവും സംബന്ധിച്ചു നടന്ന സെമിനാറില്‍ എന്‍ ജി ഒ സംഘ് ജന.സെക്രട്ടറി പി.സുനില്കുമാര്വിഷയാവതരണം നടത്തി. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
സെമിനാറില്‍ കേരള എന്‍ജിഒ യൂണിയന് സെക്രട്ടറി സുന്ദര്‍രാജ്, എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് കോട്ടാത്തല മോഹനന്, ജോയിന്റ് കൗണ്‍സില്‍ ജന.സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.കെ ജയകുമാര്‍ സ്വാഗതവും എം.കെ.അരവിന്ദന് നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ആദരിക്കുകയും സംസ്ഥാനതലത്തില്‍ നടത്തിയ ലേഖന-കവിതാരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
വൈകുന്നേരം നഗരത്തെ കാവിയണിയിച്ച പ്രകടനത്തിനു ശേഷം സ്റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്തു ചേര്‍ന്ന പൊതുയോഗം രാഷ്ട്രീയരാജ്യകര്മ്മചാരി മഹാസംഖം അഖിലേന്ത്യ ജന.സെക്രട്ടറി വിപിന്‍കുമാര്‍ ധോഗ്ര ഉദ്ഘാടനം ചെയ്തു. എന്‍.ടി.യു.സംസ്ഥാന സമതിയംഗം കെ.പി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന് ആശംസകളര്‍പ്പിച്ചു. കെ.പി.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. സി.സുരേഷ്കുമാര്‍ സ്വാഗതവും കെ.നാരായണന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടൗണ്‍ഹാളില്‍ കലാസന്ധ്യ അരങ്ങേറി. സമ്മേളനം നാളെ സമാപിക്കും.
ഇന്ന് രാവിലെ എട്ടിന് ടൗണ്‍ഹാളില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഫെറ്റോ സംസ്ഥാന സംഘടനാ സെക്രട്ടറി ടി.എം.നാരായണന് ഉദ്ഘാടനം ചെയ്യും. എ.അനില്‍കുമാര്‍ അധ്യക്ഷതവഹിക്കും. സുഹൃത് സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വി.ശ്രീനിവാസന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: