തൊടുപുഴ : എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്ററി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനും തൊടുപുഴ, വെങ്ങല്ലൂര്‍ സ്വദേശിയുമായ മനോജ് എന്‍. ആര് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 22 മുതല്‍ 27 വരെ തിയതികളില്‍ തൊടുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രദര്‍ശനത്തിന്റെ വിഷയം പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധമാണ്.
പ്രകൃതിയുടെ വൈവിദ്ധ്യങ്ങളേയും സൗന്ദര്യത്തേയും തിരിച്ചറിയുന്നതിനും പ്രകൃതി സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിനും ഉപകരിക്കുന്ന നൂറിലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ഇരുപതിലധികം വര്‍ഷത്തോളമായി ചിത്ര രചനാ രംഗത്തും, ശില്പ നിര്‍മ്മാണ രംഗത്തും സജ്ജീവമായി പ്രവര്‍ത്തിച്ചു വരുന്ന മനോജ് ഇതു നാലാം തവണയാണ് തൊടുപുഴയില്‍ ചിത്ര പ്രദര്‍ശനം ഒരുക്കുന്നത്. ഇതിന് മുമ്പ് ഫ്യൂജിഗംഗ തൊടുപുഴയില്‍ സംഘടിപ്പിച്ച സൂര്യ ഫെസ്റ്റിവലിനോട് അനുബന്ധിച്ചും പുറമെ 2012 ലും 2013 ലും സ്വന്തമായും ചിത്ര പ്രദര്‍ശനം ഒരുക്കിയിരുന്നു.
സിമന്റില്‍ നിരവധി ശില്പങ്ങള് മനോജ് നിര്മ്മിച്ചുട്ടുണ്ട്. വെങ്ങല്ലൂര്‍ പുതുശ്ശേരില്‍ രാമന്‍അമ്മിണി ദമ്പതികളുടെ ഇളയമകനാണ് അവിവാഹിതനായ മനോജ്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ നിന്നും ചിത്രകലയില്‍ ബിരുദം നേടിയിട്ടുള്ള മനോജ്കുമാരമംഗലം എംകെഎന്എംഎച്ച് എസ്സില്‍ നിന്നും തൊടുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നുമാണ് പ്രാധമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: