തൊടുപുഴ : തൊടുപുഴ ന്യൂമാന്‍ കോളേജ് കാമ്പസിനുള്ളില്‍ സെമിത്തേരി നിര്‍മ്മിക്കുന്ന സ്ഥലം ഹൈന്ദവ സംഘടനാ നേതാക്കള്‍ സന്ദര്‍ശിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് സ്വാമി ദേവചൈതന്യ, പ്രകൃതി സംരക്ഷണ വേദി സംസ്ഥാന അധ്യക്ഷന്‍ എം.എന്‍ ജയചന്ദ്രന്, കാരിക്കോട് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രാജേന്ദ്രന് എന്നിവരടങ്ങുന്ന സംഘമാണ് വിവാദ സെമിത്തേരിനിര്മ്മാണ സ്ഥലം സന്ദര്‍ശിച്ചത്.
കാരിക്കോട് ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുമായി കൃത്യമായ അകലം പാലിക്കാതെയാണ് സെമിത്തേരി നിര്‍മ്മിക്കുന്നതെന്ന് ഹൈന്ദവ നേതാക്കള്‍ പറഞ്ഞു. ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചുകൊണ്ട് സെമിത്തേരി നിര്‍മ്മാണം തുടര്‍ന്നാല്‍ തടയുമെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ന് നടക്കുന്ന ഹൈന്ദവ സംഘടനകളുടെ യോഗത്തില്‍ സെമിത്തേരി നിര്‍മ്മാണത്തിനെതിരെ സ്വീകരിക്കേണ്ട സമരപരിപാടികള്‍ക്ക് രൂപം നല്‍കും. സെമിത്തേരി നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് കാരിക്കോട് ക്ഷേത്ര ഭരണസമിതിയും കേരള ക്ഷേത്ര സംരക്ഷണ സമിതിയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അടുത്തയാഴ്ച കോടതി കേസ് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: