മുഖത്തല: ജില്ലയില്‍ പുതിയ ഗ്രാമപഞ്ചായത്തു രൂപീകരണത്തിന്റെ അവസാന പട്ടികയില്‍ കണ്ണനല്ലൂരും ചക്കുവള്ളിയും. കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് പുതിയ ഗ്രാമപഞ്ചായത്തെ ശുപാര്‍ശ അന്തിമഘട്ടത്തിലായത് നാട്ടുകാരെയും ഉത്സാഹത്തിമിര്പ്പിലാക്കി. ഇതോടെ കണ്ണനല്ലൂരിന്റെ ഏറെക്കാലത്തെ നീണ്ട സ്വപ്നമാണ് യാഥാര്‍ത്ഥ്യമാവുന്നത്.കണ്ണനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ശുപാര്‍ശ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതി സമര്‍പ്പിച്ചുകഴിഞ്ഞു. ശുപാര്‍ശയില്‍ 18നകം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
കണ്ണനല്ലൂര്‍ പൗരസമിതി, കണ്ണനല്ലൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എന്നിവരാണ് പഞ്ചായത്ത് രൂപീകരണത്തിനായി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇതില്‍ കണ്ണനല്ലൂരിനായി ലീഗിന്റെ ഭാഗത്തുനിന്നു ശക്തമായ സമ്മര്‍ദ്ദം ഉണ്ട്. കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്ത് വരുന്നത് നാടിന്റെ വികസനത്തിന് കൂടുതല്‍ കരുത്താകുമെന്ന വിശ്വാസത്തലാണ് നാട്ടുകാര്‍. അടിസ്ഥാനപരമായ വികസനത്തില്‍ ഏറെ പിന്നിലായിപ്പോയ കണ്ണനല്ലൂരിന് ഇത് കൂടുതല്‍ ഉണര്‍വ് നല്‍കും. ജംഗ്ഷനില്‍ തന്നെ വീതി കുറഞ്ഞ കണ്ണനല്ലൂര്‍-കൊട്ടിയം റോഡു തെന്നയാണ് കണ്ണനല്ലൂരിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്. റോഡ്-ഗതാഗത-പാര്‍ക്കിംഗ് വിഷയങ്ങളില്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് കണ്ണനല്ലൂര്‍ ടൗണ്‍.
കണ്ണനല്ലൂര്‍ പ്രദേശത്തിന്റെ ഏറെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് പുതിയ പഞ്ചായത്ത് വരുന്നതോടെ അവസാനമാകുന്നത്. ജനസംഖ്യാ കണക്കില്‍ ഏറെ വലുതായതിനാല്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് ഉടന്‍ തന്നെ വിഭജിക്കുന്നതാണ് നല്ലതെന്നാണ് ഉപസമിതി ശുപാര്‍ശ. വിഭജനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരുപഞ്ചായത്തുകളിലും കൂടുതല്‍ വികസന പ്രവര്ത്തനങ്ങളുണ്ടാകുകയും ചെയ്യും.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍പ്പെട്ട കുരീപ്പള്ളി, ചേരീക്കോണം, കണ്ണനല്ലൂര്‍ നോര്‍ത്ത്, കണ്ണനല്ലൂര്‍ സൗത്ത്, കിഴവൂര്‍, തഴുത്തല, കമ്പിവിള, പേരയം, പേരയം നോര്‍ത്ത്, മൈലാപ്പൂര് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നാണ് പുതിയ പഞ്ചായത്തിന് രൂപമാകുന്നത്. 1994 ല്‍ കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത് നിലവില്‍വന്നതാണ്. എന്നാല്‍ സംസ്ഥാനടിസ്ഥാനത്തില്‍ പുതിയ ഗ്രാമപഞ്ചായത്തുകളുടെ ലിസ്റ്റില്‍പ്പെട്ട ഒരു പഞ്ചായത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ ആ കേസ് കോടതിയിലെത്തി. അ് അനുവദിച്ച എല്ലാ പഞ്ചായത്തുകളും പരാതി കിട്ടിയയുടന്‍ തന്നെ കോടതി സ്റ്റേചെയ്തു.
2011 ലെ പുതിയ സെന്‍സസ് കണക്കനുസരിച്ച് തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 61287 ആണ്. പുതിയ പഞ്ചായത്തിനായി സര്‍ക്കാരിന് നല്കിയ ശുപാര്‍ശ പ്രകാരം തൃക്കോവില്വട്ടത്തുനിന്നും പുതിയ കണ്ണനല്ലൂര്‍ ഗ്രാമപഞ്ചായത്തിനായി ഏറ്റെടുക്കുന്ന വാര്‍ഡുകളില്‍ എല്ലാം കൂടി 19471 വോട്ടര്‍മാരാണുള്ളത്. എന്നാല്‍ ചില ഭാഗങ്ങളില്‍ നിന്ന് തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് രൂപീകരണത്തിനെതിരായി നീക്കമുണ്ടെന്നറിയുന്നു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിന്റെ നികുതിവരുമാനം കുറയുമെന്നതാണ് ഇതിനു പ്രധാനകാരണം. കണ്ണനല്ലൂര്‍ ടൗണ്‍ തൃക്കോവില്വട്ടത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ്. എന്നാല്‍ ഭരണപക്ഷത്തെ പ്രബല കക്ഷിയായ മുസ്ലിം ലീഗിന്റെ ഇക്കാര്യത്തിലുള്ള താല്പര്യം എല്ലാ തടസങ്ങളെയും മറികടക്കുമെന്നാണ് നാട്ടുകാര്‍ക്ക് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: