ചേര്‍ത്തല: സംസ്ഥാന വ്യാപകമായി വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന്, ഗുണ്ടാമാഫിയകള്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാധാകൃഷ്ണമേനോന്. കഴിഞ്ഞ ദിവസം ബിജെപി അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ പോളാട്ടിന്റെ കാര്‍ മാഫിയകള്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് അരൂരില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം മാഫിയകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുവാന്‍ ശക്തമായ നിയമസംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ അധികാരികള്‍ തയ്യാറാകണം എന്നും അദ്ദേഹംപറഞ്ഞു. അനില്‍ പോളാട്ട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി. സജീവ്ലാല്‍, ജനറല്‍ സെക്രട്ടറി പെരുമ്പളം ജയകുമാര്‍, അഗസ്റ്റിന് കളത്തറ, സി.കെ. ജയകുമാര്‍, എ.കെ. തിലകന്, എ.കെ. ഭാര്ഗവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: