തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം.മാണിയെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ബാറുടമകളില്‍നിന്ന് ഒരുകോടി രൂപ കോഴവാങ്ങിയെന്ന ആരോപണത്തിലാണ് കേസ്.
ബാര്‍ ഉടമ ബിജു രമേശിന്റെ െ്രെഡവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ കേസെടുത്തിട്ടുള്ളത്. കോഴവാങ്ങല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയവക്ക് അഴിമതി നിരോധനനിയമം പ്രകാരമാണ് കേസെടുത്തത്. കുറ്റംതെളിഞ്ഞാല്‍ 7 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും വിജിലന്‍സ് കണക്കിലെടുത്തു. എഫ്ഐആര്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.“പൂജപ്പുര വിജിലന്‍സ് സ്പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസ് തുടര്‍ന്ന് അന്വേഷിക്കുക. എസ്പി എസ്.സുകേശന് അന്വേഷണച്ചുമതല നല്കി. കേസെടുത്ത വിവരം വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കും.
തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കാമെന്ന നിയമോപദേശം വിജിലന്‍സിന് ലഭിച്ചിരുന്നു. കോഴആരോപണങ്ങളില് 42 ദിവസത്തിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശവും പരിഗണിക്കേണ്ടിവന്നു.
ബിജുരമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് മാണിയെ ഒന്നാംപ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ബിജു രമേശ്, ഡ്രൈവര്‍ അമ്പിളി എന്ന വിജയകുമാര്‍, അക്കൗണ്ടന്റ്, ബാര്‍ ഉടമകള്‍ എന്നിവരുടെ മൊഴികള്‍, മൊബൈല്‍ ഫോണ്‍ രേഖകള്‍, ബാറുടമകള്‍ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ചതിന്റെ രേഖകള്‍ എന്നിവ അന്വേഷണസംഘം പരിഗണിച്ചു. ബാര്‍ ഉടമകളില്‍ നിന്ന് ഒരു കോടി രൂപ കൈക്കൂലിയിനത്തില് സമ്പാദിച്ചുവെന്ന കുറ്റത്തിന് അഴിമതി നിരോധനനിയമത്തിലെ 7, 13 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: