ചങ്ങനാശേരി: 138-ാമത് മന്നം ജയന്തി ആഘോഷവും എന്‍എസ്എസ് ശതാബ്ദി ആഘോഷ സമാപന സമ്മേളനവും ജനുവരി 1, 2 തീയതികളില്‍ നടക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പെരുന്ന മന്നംനഗറില്‍ പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജയന്തി ആഘോഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശതാബ്ദി ആഘോഷസമാപന സമ്മേളനം ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് ‘ശതക’ത്തിന്റെ പ്രകാശനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി നിര്‍വ്വഹിക്കും. നടന് മോഹന്‍ലാല്‍, അഡ്വ. പി.എസ്. ശ്രീധരന് പിള്ള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ശതാബ്ദിയോടനുബന്ധിച്ച് പണം ധൂര്ത്തടിച്ചള്ളആഘോഷങ്ങള്ക്ക് പകരമായി കാലപ്പഴക്കം ചെന്ന സ്ഥാപനങ്ങള്‍ നവീകരിച്ച് സംരക്ഷിക്കുക, നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുക, കരയോഗ മന്ദിര നിര്മമാണത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്യുക, കരയോഗ – താലൂക്ക് തലത്തിലുള്ള സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക, സോഷ്യല്‍ സര്‍വ്വീസ്, ഹ്യൂമന്‍ റിസോഴ്സസ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുക, കരയോഗങ്ങളോടനുബന്ധിച്ച് ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് എന്‍എസ്എസ് മുന്‍തൂക്കം നല്‍കുന്നതെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: