കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വന്ന അഞ്ച് അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കാതെ തിരിച്ചുവിട്ടു. മൂടല്‍മഞ്ഞുമൂലം വെളിച്ചക്കുറവ് ഉണ്ടായതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയുമായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വഴിതിരിച്ചുവിട്ടത്.
ഷാര്‍ജയില്‍നിന്നും എത്തിയ എയര്‍ അറേബ്യയുടെ ജി9-425 നമ്പര്‍ വിമാനവും ബഹറിനില്‍നിന്ന് പുലര്‍ച്ചെ 3.15 ന് എത്തിയ ഗള്‍ഫ് എയര്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. ദുബായിയില്‍നിന്നും 3.20 ന് എത്തിയ എമിറേറ്റ്സിന്റെ ഇ.കെ 532-ാം നമ്പര്‍ ഫ്ളൈറ്റ് കോഴിക്കോടാണ് ഇറങ്ങിയത്. അബുദാബിയില്‍നിന്നും എത്തിയ ഇത്തിഹാദിന്റെ ഇ.വൈ 280-ാം നമ്പര്‍ ഫ്ളൈറ്റ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു.
കുവൈറ്റില്‍നിന്നും എത്തിയ വിമാനം ചെന്നൈിയിലേക്കാണ് തിരിച്ചുവിട്ടത്.നെടുമ്പാശ്ശേരിയില്‍ ഇറങ്ങാന്‍ കഴിയാതെപോയ വിമാനങ്ങള്‍ രാവിലെ 6 നും എട്ടിനും ഇടയില്‍ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. ഇതുമൂലം വിമാനങ്ങളുടെ മടക്കയാത്ര മണിക്കൂറുകള്‍ വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: